ടെന്നസി: അമേരിക്കയിലെ ടെന്നസിയിൽ സ്വന്തം കടയിൽ കവർച്ചയ്ക്കിടെ ഇന്ത്യക്കാരനായ കടയുടമ കവർച്ചക്കാരന്റെ വെടിയേറ്റു മരിച്ചു. ഗുജറാത്ത് മെഹ്സാന സ്വദേശിയായ 56 കാരനായ ഇന്ത്യൻ പൗരനാണ് വെടിയേറ്റ് മരിച്ചത്. മകളുടെ മുന്നിൽ വച്ചാണ് ഇയാൾ വെടിയേറ്റു മരിച്ചുവീണത്.
ആഗസ്റ്റ് 20-ന് ജാക്സണിലെ അദ്ദേഹത്തിന്റെ കടയിൽ നടന്ന സായുധ കവർച്ചയ്ക്കിടയിലാണ് സുരേഷ് പുർസോത്തംദാസ് പട്ടേൽ കൊല്ലപ്പെട്ടത്.സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പട്ടേൽ തന്റെ പുതിയ കടയായ ‘റിഡ്ജ്ക്രസ്റ്റ് സെല്ലേഴ്സ്’ തുറന്നത്.കടയിൽ കവർച്ചയും വെടിവയ്പ്പും നടന്നതായി രാത്രി 9 മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്.
തിരിച്ചറിയാത്ത പ്രതി കടയിൽ അതിക്രമിച്ചുകയറി ആയുധം കാണിച്ച് ജീവനക്കാരോട് പണം ആവശ്യപ്പെട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പണം വാങ്ങിയ ശേഷം അക്രമി തുടർച്ചയായി വെടിവയ്ക്കുകയായിരുന്നു.

Comments