കോഴിക്കോട്: ഓണം അവധിയോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തിൽ ട്രാഫിക് പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഒരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. റോഡിൽ കൂട്ടംകൂടുന്നതിനും വിലക്കുണ്ട്.
ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്ഐ സത്യൻ അറിയിച്ചു.

Comments