തിരുവനന്തപുരം: ഇത്തവണ ഓണം മഴയില്‍ മുങ്ങിയേക്കും. ഉത്രാടം,തിരുവോണം ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് സൂചന. 27 വരെ മഴ പെയ്തേക്കുമെന്ന കേന്ദ്ര കാലാവസ്ഥാന നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ സാഹചര്യമാണ് സംസ്ഥാനത്തെ കാലാവസ്ഥയിലെ പുതിയ മാറ്റത്തിന് കാരണമായിരിക്കുന്നത്. ഉത്രാടം ദിവസമായ 25-ാം തീയതി കോട്ടയം, എറണാകുളം ഇടുക്കി ജില്ലയില്‍ മഴ സാധ്യത പ്രവചിക്കുന്നു. ഓണദിവസം മഴ കുറയും എന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തീരദേശങ്ങളില്‍ ഇന്ന് ഉച്ചവരെ ഉയര്‍ന്ന തിരമാല മുന്നറിയിപ്പുണ്ട്.
25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മലയോര മേഖലകളില്‍ കൂടുതല്‍ ശക്തമായേക്കും. കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍പിടുത്തത്തിന് വിലക്കുണ്ട്.

Comments