നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് നായകനായെത്തിയ ചിത്രമാണ് ' ജനനായകന്‍'. തിയേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട് അതിലെ നിര്‍ണായക രംഗത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപാദ.
കുട്ടികളുടെ ലൈംഗികാതിക്രമത്തിനെതിരെ വിജയുടെ കഥാപാത്രം നല്‍കുന്ന സന്ദേശമാണ് ചിന്‍മയുടെ ശ്രദ്ധ നേടിയത്. എക്‌സിലൂടെയായിരുന്നു ചിന്മയുടെ പ്രതികരണം.
“കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുകയും ഇത്തരം സംഭവങ്ങളിൽ വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വിജയ്‌യെപ്പോലെ വലിയ താരവും ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയുമായ വ്യക്തി സിനിമയിൽ കുട്ടികളുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് സംസാരിച്ചത് നിർണായകവും പ്രധാനപ്പെട്ടതുമാണ്,” ചിൻമയി കുറിച്ചു.
ഈ രംഗം ഒരുക്കിയ സംവിധായകൻ എച്ച്. വിനോദിനും വിജയിനും നന്ദി അറിയിച്ച ചിൻമയി, എല്ലാ കുട്ടികളും അതിക്രമങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കട്ടെയെന്നും ആശംസിച്ചു.
ചിത്രത്തിലെ ഒരു പ്രധാന രംഗത്തിൽ വിജയുടെ കഥാപാത്രം ഒരു കൂട്ടം കുട്ടികളോട് ‘ഗുഡ് ടച്ച്’, ‘ബാഡ് ടച്ച്’ എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ലൈംഗികാതിക്രമം നേരിടേണ്ടിവന്നാൽ ഉടൻ തന്നെ മാതാപിതാക്കളോട് വിവരം പറയണമെന്നും അതുവഴി കുറ്റക്കാർക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കുട്ടികളോട് പറയുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജൂലൈ 23-നാണ് ജനനായകന്‍ തിയേറ്ററുകളിലെത്തിയത്. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, പ്രകാശ് രാജ്, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Comments