മലയാളികളുടെ പ്രിയപ്പെട്ട നടി രജിഷ വിജയന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. മുണ്ടും നേര്യതും ധരിച്ച വേഷത്തില്‍ പരമ്പരാഗത സൗന്ദര്യവും മോഡേണ്‍ ഗ്ലാമര്‍ ടച്ചും ഒരുമിപ്പിച്ചാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
വലിയ കമ്മലുകളും നീണ്ട മുടിയും ലുക്കിന് കൂടുതല്‍ ഭംഗി നല്‍കുന്നു. പച്ചപ്പാര്‍ന്ന പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.
വലിയ കമ്മലുകളും നീണ്ട മുടിയും ലുക്കിന് കൂടുതല്‍ ഭംഗി നല്‍കുന്നു. പച്ചപ്പാര്‍ന്ന പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.
അവതാരകയായി വന്നു മലയാളികളുടെ മനസ്സില്‍ ചേക്കേറി, തന്റെ ആദ്യ സിനിമയായ ‘അനുരാഗകരിക്കിന്‍ വെള്ള’ത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടി മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച താരമാണ് രജിഷ വിജയന്‍. ജൂണ്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലടക്കം ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് രജിഷ മലയാളസിനിമയില്‍ തിളങ്ങിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന താരമാണ് രജിഷ.

Comments