മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് പിറന്നാള്‍ ആശംസിച്ച് മകനും നടനുമായ റാം ചരണ്‍. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് താരം പിതാവിന് ആശംസകള്‍ നേര്‍ന്നത്. തന്റെ ആദ്യത്തെ ഹീറോയും ഏറ്റവും വലിയ പ്രചോദനവുമെന്നാണ് ചിരഞ്ജീവിയെ റാം ചരണ്‍ വിശേഷിപ്പിച്ചത്.
‘പിറന്നാള്‍ ആശംസകള്‍ നന്നാ, നിങ്ങള്‍ എന്റെ ആദ്യത്തെ ഹീറോയും ഏറ്റവും വലിയ പ്രചോദനവും, എനിക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിയുമാണ്. എല്ലാ ഉയര്‍ച്ച താഴ്ചകളിലും, നിങ്ങളുടെ സ്നേഹവും മാര്‍ഗ്ഗനിര്‍ദ്ദേശവും എന്നിലുളള വിശ്വാസവുമാണ് എന്റെ ഏറ്റവും വലിയ ശക്തി.
എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനായി കരുതുന്നു. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും ഇനിയും നിരവധി വര്‍ഷങ്ങളും ആശംസിക്കുന്നു. വാക്കുകള്‍ക്കപ്പുറം ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, നന്നാ ’എന്നായിരുന്നു റാം ചരണ്‍ കുറിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചിരഞ്ജീവിയുടെ 71-ാം പിറന്നാള്‍. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്. അതേസമയം ബോബി കൊളളി സംവിധാനം ചെയ്യുന്ന 'കാക്ക'യാണ് താരത്തിന്റെ പുതിയ ചിത്രം. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ചിരഞ്ജീവിക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജനും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 2027 ജനുവരി 13-ന് മകരസംക്രാന്തി ഉത്സവവേളയിൽ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Comments