കൊടുവള്ളി: 12 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശി ഉവൈസാണ് വിദേശത്തേക്ക് മുങ്ങിയത്. മറ്റുള്ള പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. ഇയാളാണ് മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. ഓഗസ്റ്റ് 6 ന് നടന്ന സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രധാന പ്രതി തന്ത്രപരമായി വിദേശത്തേക്ക് കടന്നത്. സംഭവം വിവാദമായതോടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.
കേസ് പിന്‍വലിച്ചാല്‍ പണവും സമ്മാനങ്ങളും കുട്ടി ചോദിക്കുന്ന എന്തും നല്‍കാമെന്ന് പ്രതികളുടെ ബന്ധു പരാതിക്കാാരനായ കുട്ടിയുടെ പിതാവിനോട് പറയുന്ന ശബ്ദസന്ദേശം പുറത്തുവരികയും ചെയ്തിരുന്നു. ശിശുക്ഷേമ കമ്മറ്റി വിഷയത്തില്‍ ഇടപെട്ടതോടെയാണ് കേസ് എടുക്കാന്‍ പോലും പോലീസ് കൂട്ടാക്കിയത്. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്.
നഖത്തില്‍ ഈര്‍ക്കിലി കയറ്റിയും മുറിവുകളില്‍ മുളക് വെള്ളം ഒഴിച്ചും കുട്ടിയെ പീഡിപ്പിച്ചിരുന്നു. സിഡബ്ല്യുസി ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. അതിനിടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പ്രതികള്‍ നടത്തിയിരുന്നു. കുട്ടിക്ക് സൈക്കിള്‍ വാങ്ങി നല്‍കാമെന്നും പണം നല്‍കാമെന്നുമടക്കം വാഗ്ദാനം നല്‍കിയെന്നാണ് വിവരം.

Comments