ന്യൂഡല്‍ഹി : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വിദേശത്തേക്ക് കടന്ന പ്രതി ലുക്ക് ഔട്ട് സർക്കുലറിലൂടെ പിടിയിലായി. ഓൺലൈൻ ജോലിയുടെ പേരിൽ ആലപ്പുഴ നെടുമുടി സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ പാലക്കാട് തൃത്താല അങ്ങാടി പി ഒയിൽ മനക്കടവത്ത് വീട്ടിൽ ഷൗക്കത്തലിയുടെ മകൻ മുഹമ്മദ് സലീം (31) ആണ് ആലപ്പുഴ സൈബർ പോലീസിന്റെ പിടിയിലായത്.
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. സമൂഹമാധ്യമം വഴി പരാതിക്കാരനെ ബന്ധപ്പെട്ട് വീട്ടിലിരുന്ന് ഓൺലൈൻ ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് വ്യാജ വെബ്സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യിക്കുകയും റിവ്യൂ റേറ്റിങ് ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതികളുടെ ഉപയോഗത്തിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ചു.
ഓൺലൈൻ ജോലി ചെയ്തതിനുള്ള പ്രതിഫലമോ അയച്ചുകൊടുത്ത പണമോ പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴും സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന പേരിൽ തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് പരാതിക്കാരന് മനസിലായത്.

Comments