ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിനെതിരെ കെ.എസ്.യു. ചിത്രത്തില്‍ ചരിത്രം വളച്ചൊടിച്ചുവെന്ന് കെ.എസ്.യു ആരോപിച്ചു. മഹാരാജാസില്‍ നടന്ന യഥാര്‍ത്ഥ സംഭവം കെ.എസ്.യു, എസ്.എഫ്.ഐയ്ക്ക് മേല്‍ നേടിയ വിജയമാണെന്നും എന്നാല്‍ ചിത്രത്തില്‍ വന്നപ്പോള്‍ വിജയം എസ്.എഫ്.ഐയുടേതായെന്നും കെ.എസ്.യു ആരോപിച്ചു.
മഹാരാജാസില്‍ 37 വര്‍ഷത്തെ എസ്.എഫ്.ഐ കുത്തക അവസാനിപ്പിച്ച് കെ.എസ്.യു യൂണിയന് നേടിയിരുന്നു. എന്നാല്‍ സിനിമയില്‍ വിജയിക്കുന്നതായി കാണിക്കുന്നത് എസ്.എഫ്.ഐയുടെ ചെയര്‍മാനാണ്. അന്ന് കെ.എസ്.യുവിന്റെ ചെയര്‍മാനായിരുന്ന വിദ്യാര്‍ത്ഥിയോട് സംവിധായകന് സംസാരിച്ചിരുന്നു. അന്ന് പറഞ്ഞത് കെ.എസ്.യു കയിക്കുന്നതായിട്ടാണ്. എന്നാല്‍ ചിത്രം വന്നപ്പോള്‍ കഥ മാറിയെന്നും കെ.എസ്.യു ആരോപിക്കുന്നു.
അന്നത്തെ കെ.എസ്.യു ചെയര്‍മാനായിരുന്ന വിദ്യാര്‍ത്ഥി മെക്സിക്കന്‍ അപാരതയില്‍ അഭിനയിച്ചിട്ടുമുണ്ട്്. അന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ എസ്.എഫ്.ഐയുടെ കൊടിമരം നശിപ്പിച്ചതിന്റെയും അന്നത്തെ ചെയര്മാന് നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ കെ.എസ്.യു പുറത്ത് വിട്ടിട്ടുണ്ട്.






