പെരുമ്പാവൂര്‍: കേരളത്തിന്റെ തനത് കന്നുകാലി സമ്പത്തായ പെരിയാര്‍ കുള്ളന്‍ പശുവിന് ദേശീയതലത്തില്‍ ഔദ്യോഗികബ്രീഡ് പദവി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ(ഐ.സി.എ.ആര്) കീഴിലുള്ള ബ്രീഡ് രജിസ്ട്രേഷന് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്. വെച്ചൂര്‍ പശുവിന് അംഗീകാരംലഭിച്ച് 30 വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍നിന്നുള്ള ഒരു ഇനത്തിന് ഈ നേട്ടമുണ്ടാകുന്നത്.
കോടനാട് ചേട്ടാകുളത്തിന്‍കര വീട്ടില്‍ കോസ് കുര്യന് (58) എന്ന വ്യക്തിയുടെ പത്തുവര്‍ഷത്തെ അശ്രാന്ത പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍. പെരിയാര്‍ കുള്ളന്‍ പശുവിന്റെ എണ്ണം അഞ്ഞൂറില്‍ താഴെയായി വംശനാശത്തിന്റെ വക്കിലെത്തിയപ്പോഴാണ് സിവില്‍ എന്‍ജിനീയറായ കോസ് ജോലി ഉപേക്ഷിച്ച് ഇവയുടെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചത്. കേരള വെറ്ററിനറി സര്‍വകലാശാലയും നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്സും ചേര്‍ന്ന് നടത്തിയ ദീര്‍ഘകാല ഗവേഷണത്തിനാണ് കോസ് നിമിത്തമായത്.
ശുദ്ധരക്ത പരമ്പര, ആയിരത്തിലധികം എണ്ണം തുടങ്ങിയ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. കോടനാട്, മലയാറ്റൂര്‍, കുട്ടമ്പുഴ, ഭൂതത്താന്‍കെട്ട് തുടങ്ങിയ പെരിയാര്‍ തീരമേഖലകളില്‍ കാണുന്ന ഇവയ്ക്ക് പെരിയാറിന്റെ ഒഴുക്കിനെ നീന്തിക്കടക്കാന്‍ കഴിവുണ്ട്. 110-120 സെന്റി മീറ്റര്‍ ഉയരം, 30 വര്‍ഷം വരെ ആയുസ്, ഔഷധഗുണമുള്ള പാല് എന്നിവ പ്രത്യേകതയാണ്. നൂറിലധികം പശുക്കളെ കോസ് നേരിട്ട് സംരക്ഷിച്ചു വരുന്നു. കോടനാട് മാര്‍ ഔഗേന്‍ ഹൈസ്കൂള്‍ മാനേജര്‍ കൂടിയായ കോസ്, വിദ്യാര്‍ഥികള്‍ക്ക് കന്നുകുട്ടികളെ നല്കി പുതുതലമുറയില്‍ കാര്‍ഷിക താല്പര്യം വളര്‍ത്തുകയാണ്.

Comments