ചെന്നൈ : കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർദേശിച്ചിരുന്ന ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് പകരം അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്താൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു.കാർഷിക ഭൂമി, ജലസ്രോതസ്സുകൾ, പ്രദേശവാസികളുടെ ഉപജീവനമാർഗ്ഗം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിജയ് പരന്തൂർ പദ്ധതി ഉപേക്ഷിക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. പദ്ധതിക്കായി കണ്ടെത്തുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനം എയർപോർട്ട് അതോറിറ്റി
നഗരത്തിൽ വർദ്ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും ആവശ്യകതകൾ മുൻനിർത്തി വിദഗ്ധരുമായി ആലോചിച്ച് പുതിയ വിമാനത്താവളത്തിനായുള്ള ബദൽ സ്ഥലങ്ങൾ കണ്ടെത്തുമെന്ന് വ്യവസായ നയക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. പദ്ധതിക്കായി കണ്ടെത്തുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വഴി നടത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. വ്യാവസായിക വളർച്ചയ്ക്കും ചരക്ക് ഗതാഗതത്തിനും ചെന്നൈയ്ക്ക് രണ്ടാമതൊരു വിമാനത്താവളം അത്യന്താപേക്ഷിതമാണെങ്കിലും, അത് കർഷകരുടെയും പ്രാദേശിക ജനവിഭാഗങ്ങളുടെയും കണ്ണീരിൽ കെട്ടിപ്പടുക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിജയ് പരന്തൂർ പദ്ധതിയിൽ നിന്നും പിൻവാങ്ങിയത്.
അതേസമയം കർണാടക സർക്കാർ ബെംഗളൂരുവിനോട് ചേർന്ന് മറ്റൊരു വിമാനത്താവളം നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെ പരന്തൂരിൽ വിമാനത്താവളം സ്ഥാപിക്കാനുറച്ച് തമിഴ്നാട് സർക്കാർ . നിർദിഷ്ട പരന്തൂർ വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ വികസനങ്ങളിലേക്ക് സർക്കാർ കടന്നുത് . എന്നാല്‍ ജനരോഷത്തിനെ തുടര്‍ന്ന് പരന്തൂരിൽ നിർദേശിച്ചിരുന്ന ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Comments