ചണ്ഡീഗഡ്: രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് ഹരിയാന സർക്കാർ വീണ്ടും 21 ദിവസത്തെ തടവുകാല അവധി അനുവദിച്ചു. ഹരിയാനയിലെ രോഹ്തകിലുള്ള സുനാരിയ ജയിലിൽ കഴിയുന്ന ഗുർമീത്, ശിക്ഷാകാലയളവിനിടയിൽ ഹ്രസ്വകാലത്തേക്ക് പുറത്തിറങ്ങുന്നത് ഇത് 17-ാം തവണയാണ്.
തുടർച്ചയായ മൂന്നാം തവണയാണ് ഗുർമീതിന് സിർസയിലെ പ്രധാന ആസ്ഥാനത്തേക്ക് പോകാൻ അനുമതി ലഭിക്കുന്നത്. മുൻപ് ലഭിച്ച താൽക്കാലിക ഇളവുകളിൽ ഉത്തർപ്രദേശിലെ ബാഗ്പതിലുള്ള ബർണാവ ആശ്രമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. 2017 ആഗസ്റ്റിലാണ് രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിൽ പ്രത്യേക സി.ബി.ഐ കോടതി ഗുർമീതിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
രണ്ട് കേസുകളിലായി 10 വർഷം വീതം ആകെ 20 വർഷത്തെ തടവുശിക്ഷയാണ് കോടതി നൽകിയത്. ഇതിനുപുറമേ, ഡേരാ മാനേജരായിരുന്ന രഞ്ജിത് സിംഗ്, മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി എന്നിവരുടെ കൊലപാതകക്കേസുകളിലും ഇയാൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും വൻ സ്വാധീനമുള്ള ഇയാൾക്ക് ആവർത്തിച്ച് പരോൾ അനുവദിക്കുന്നത് വ്യാപകമായ വിമർശനങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

Comments