തിരുവനന്തപുരം: ലോകമെങ്ങും മലയാളികള്‍ ഇന്ന് തിരുവോണാഘോഷത്തില്‍. നാടും നഗരവും എങ്ങും സന്തോഷത്തിന്റെ പൊടിപൂരം. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പൊന്നോണം കൂടി മിഴിതുറന്നു. തിരുവോണത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങിയിരിക്കുകയാണ്. അത്തത്തിന് തുടങ്ങിയ ആഘോഷങ്ങള്‍ ചതയം വരെ നീളും.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മലയാളികള്‍ ഓണമുണ്ണാന്‍ ഒത്തുചേര്‍ന്നു കഴിഞ്ഞു. കഴിഞ്ഞയാഴ്ചയില്‍ വിവിധ ഓഫീസുകളിലും പുറംവേദികളിലും ഓണം ആഘോഷിച്ച ശേഷം മലയാളികള്‍ ഇന്ന് വീടുകളില്‍ ഇന്ന് ഓണമാഘോഷിക്കും. പൂക്കളമിട്ടും പുതുകോടിയണിഞ്ഞും സദ്യയൊരുക്കിയും കുടുംബാംഗങ്ങള്‍ ഒത്തുചേര്ന്നുമെല്ലാമാണ് ആഘോഷിക്കുന്നത്. വിവിധക്ഷേത്രങ്ങളിലും രാവിലെ മുതല്‍ വന്‍ തിരക്കാണ്. ഇന്നലത്തെ തിരക്കിന് ശേഷം വീടുകളിലാണ് ഇന്ന് ഓണം.
ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റാല്‍ ഓണസദ്യ ഒരുക്കാനുള്ള ഒരുക്കങ്ങളാണ് അടുത്തത്. ഇന്നലെ പച്ചക്കറി പലവ്യഞ്ജന ചന്തകളിലും കടകളിലുമൊക്കെ വലിയ തിരക്കായിരുന്നു. കേരളത്തില്‍ മാത്രമല്ല, വിദേശ മലയാളികളും ആര്‍പ്പും ആരവവുമായി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. തിരുവോണ ദിവസം അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്കുന്ന മുന്നറിയിപ്പ്്. തിരുവോണ ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ ആറ് ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം. അത് ഒരുമയുടേയും സ്നേഹത്തിന്റെയും ആഘോഷമാണ്. കുടുംബത്തിന്റെ ഒത്തുചേരലിന്റെയും കൂട്ടായ്മയുടേയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
നാട്ടിലും ജോലിസ്ഥലങ്ങളിലും നാട്ടിന്‍പുറത്തെ ക്ലബുകളിലും ഓണാഘോഷ പരിപാടികള്‍ പൊടിപൊടിക്കും. ആഘോഷത്തിന്റെയും ആവേശത്തിന്റെയും ദിവസം തിരുവോണത്തിനാണ് മഹാബലി പാതാളത്തില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നതെന്നാണ് ഐതിഹ്യം. വായനക്കാര്‍ക്ക് മംഗളം ഓണ്‍ലൈന്റെ ഓണാശംസകള്‍.

Comments