More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തനിയെ വഴിവെട്ടി വന്നവന്‍, നിലപാടിനായി എംഎല്‍എ സ്ഥാനം ത്യജിച്ചവന്‍ ; അതുപോലെ ആരെങ്കിലുമുണ്ടോ?

Authored by Web Desk | Last updated: 26 Aug 2026, 12:04 PM | 2 min read

Print
തനിയെ വഴിവെട്ടി വന്നവന്‍, നിലപാടിനായി എംഎല്‍എ സ്ഥാനം ത്യജിച്ചവന്‍ ; അതുപോലെ ആരെങ്കിലുമുണ്ടോ?
നിലമ്പൂര്‍: ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം ഉയരുമ്പോള്‍ തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി.വി. അന്‍വര്‍. താന്‍ സ്വതന്ത്രനായി പല തവണ ജയിച്ചിട്ടുണ്ടെന്നും തന്നെപ്പോലെ സ്വയം വഴി വെട്ടി വന്നവരും നിലപാടിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ത്യജിച്ചവരും ഉണ്ടെങ്കില്‍ സംസാരിക്കാമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

അന്ന് ലൈനും ലങ്ത്തും പിഴയ്ക്കാതെ താനെറിഞ്ഞ പന്തുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗാലറിയില്‍ ഇരുന്ന് കയ്യടിച്ചവര്‍ക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്‌സ് ജീവിതത്തില്‍ ഒരിക്കലെങ്കിലും കളിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന്. താന്‍ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്. ഇതുവരെ മത്സരിച്ച തെരഞ്ഞെടുപ്പിലെ വോട്ടുനേട്ടം ഉള്‍പ്പെടെ കണക്കുകള്‍ നിരത്തിയാണ് ഫേസ്ബുക്കില്‍ അന്‍വറിന്റെ കുറിപ്പ്.

ബേപ്പൂരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ മുഹമ്മദ് റിയാസിനെ തോല്‍പ്പിക്കാനാകുമായിരുന്നെന്ന് മുന്‍ കെ.പി.സി.സി. അദ്ധ്യക്ഷനും എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പിന്നാലെ അന്‍വറിനെ പുകഴ്ത്തി എന്‍.കെ. രാഘവന്‍ രംഗത്ത് വന്നു. പി.വി. അന്‍വര്‍ പ്രഗത്ഭനായ സ്ഥാനാര്‍ത്ഥിയെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫില്‍ വ്യത്യസ്തമായ അഭിപ്രായം പുറത്തുവന്നതോടെ ബേപ്പൂരിലെ പരാജയകാരണം പഠിക്കണമെന്ന് പി.വി. അന്‍വറും വ്യക്തമാക്കി. യുഡിഎഫിന്റെ വോട്ടുചോര്‍ച്ച പരിശോധിക്കാന്‍ അന്വേഷണക്കമ്മീഷനെ നിയോഗിക്കണമെന്നും പറഞ്ഞു.

പി വി അന്‍വര്‍ ഫേസ്ബുക്ക്കുറിപ്പ്

കേരളത്തിന്റേതു കണക്കെ ഉല്‍ബുദ്ധമായ ഒരു സമൂഹത്തിന്റെ മുന്നില്‍ ഒരു വിഷയം അവതരിപ്പിക്കുമ്പോഴും സംസാരിക്കുമ്പോഴും പ്രസ്താവനകള്‍ നടത്തുമ്പോഴും വസ്തുതകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
സംഗതി രാഷ്ട്രീയം ആകുമ്പോള്‍ സ്ഥിതിവിവരക്കണക്കുകള്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.
നിയമനിര്‍മ്മാണ സഭകളിലേക്കുള്ള മത്സരാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 2011ലാണ്.അന്ന് ആകെ പോള്‍ ചെയ്ത വോട്ട് 114444 ആയിരുന്നു.അതില്‍ നിന്നും 47452 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഞാന്‍ രണ്ടാമതെത്തി.വിജയിച്ച സ്ഥാനാര്‍ത്ഥിയുമായി 11246 വോട്ടുകളുടെ മാറ്റമാണ് ആകെ ഉണ്ടായിരുന്നത്.41.47 ശതമാനം വോട്ടുകളാണ് എനിക്ക് കരസ്ഥമാക്കാന്‍ സാധിച്ചത്.

പിന്നീട് 2014ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടി.ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച എനിക്ക് 37123 വോട്ടുകള്‍ ലഭിച്ചു.
ഈ രണ്ടു മത്സരവും തീര്‍ത്തും സ്വതന്ത്രന്‍ എന്നുള്ള നിലയില്‍ ആയിരുന്നു.
2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഞാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.77858 വോട്ടുകള്‍ നേടി 11504 വോട്ടുകള്‍ക്കായിരുന്നു അന്ന് എല്‍ഡിഎഫിന്റെ വിജയം.47.91% വോട്ടുകളാണ് എനിക്ക് ലഭിച്ചത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എ ആയിരിക്കെ തന്നെ ഞാന്‍ മത്സരിച്ചു.പൊന്നാനിയില്‍ അന്ന് പരാജയപ്പെട്ടെങ്കിലും 328551 വോട്ടുകള്‍ ഞാന്‍ കരഗതമാക്കി.
2021ല്‍ വീണ്ടും നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയപ്പോള്‍ 81,227 വോട്ടുകള്‍ നേടി ഒരിക്കല്‍ കൂടി ഞാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഇന്നലെ പറഞ്ഞതിന്റെ ബാക്കി ആവര്‍ത്തിക്കട്ടെ,കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികന്‍ എന്ന നിലയിലുള്ള സ്ഥാനം സ്വയം രാജിവച്ചവര്‍ എത്രപേരുണ്ട്?
നിലപാടിന് വേണ്ടി നിയമസഭയില്‍ നിലമ്പൂരില്‍ നിന്നുള്ള അംഗം ആയിരിക്കെ ആ സ്ഥാനം രാജിവെച്ചുകൊണ്ടാണ് ഞാന്‍ പ്രതിനിധീകരിച്ചിരുന്ന സംവിധാനം ജനാധിപത്യപരമല്ലാത്ത നിലപാട് സ്വീകരിച്ചപ്പോള്‍ എനിക്കൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നത്.
അന്ന് ലൈനും ലങ്ത്തും പിഴക്കാതെ ഞാനറിഞ്ഞ പന്തുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗാലറിയില്‍ ഇരുന്ന് കയ്യടിച്ചവര്‍ക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിംഗ്‌സ് ജീവിതത്തില്‍ ഒരിക്കലെങ്കിലും കളിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന്.
ഞാന്‍ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്.അക്കാലത്ത് അതായിരുന്നു എന്റെ വീടിന്റെ സ്വഭാവം.എന്നാല്‍ ഞാന്‍ മുമ്പ് സൂചിപ്പിച്ച മത്സരങ്ങളില്‍ ഓരോന്നിലും എന്റെ പങ്ക് നിര്‍ണായകമാണ്.
എനിക്കെതിരെ സംസാരിക്കുന്നവരില്‍ ആരെങ്കിലും എന്നെപ്പോലെ സ്വയംവഴി വെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ ...നമുക്ക് സംസാരിക്കാം...സംവാദവും ആവാം....
പി വി അന്‍വര്‍

Tags

  • p v anwar mla

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

photo-facebook

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു; പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി

ആദ്യം അസഭ്യം, പിന്നെ മാപ്പ്; ഇപ്പോൾ ‘ഭീരു’ എന്ന് ആക്ഷേപം; 15 കാരി പെൺകുട്ടി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു!

ആദ്യം അസഭ്യം, പിന്നെ മാപ്പ്; ഇപ്പോൾ ‘ഭീരു’ എന്ന് ആക്ഷേപം; 15 കാരി പെൺകുട്ടി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു!

photo-facebook

'കൊലയാളിയിൽ നിന്ന്എന്റെ മോൾക്ക് സമ്മാനം കൊടുക്കേണ്ട '; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം