More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കർണാടക ക്ഷേത്രത്തിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പൊലീസിനെ തല്ലി; തിരിച്ചടിച്ച് ഉദ്യോഗസ്ഥയും

Authored by Web Desk | Last updated: 26 Aug 2026, 12:48 PM | 1 min read

Print

കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു ക്ഷേത്രത്തിലുണ്ടായ തർക്കത്തിനിടയിൽ തന്നെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന വനിതാ സബ് ഇൻസ്പെക്ടറുടെ പരാതിയെത്തുടർന്ന് ബിജെപി എംഎൽഎ ബി സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കർണാടക ക്ഷേത്രത്തിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പൊലീസിനെ തല്ലി; തിരിച്ചടിച്ച് ഉദ്യോഗസ്ഥയും
തുമകുരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു ക്ഷേത്രത്തിലുണ്ടായ തർക്കത്തിനിടയിൽ തന്നെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന വനിതാ സബ് ഇൻസ്പെക്ടറുടെ പരാതിയെത്തുടർന്ന് ബിജെപി എംഎൽഎ ബി സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് 12-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഭീമ അമാവാസിയോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട എസ്ഐ സവിത ഡ്യൂട്ടിയിലുണ്ടായിരുന്ന ആറാതി ഉക്കഡ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ദർശനം ലഭിക്കാൻ വൈകിയതിൽ ഐശ്വര്യ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണ് വാക്കേറ്റമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ചെറിയൊരു വാക്കുതർക്കത്തിന് ശേഷം ഐശ്വര്യ വനിതാ പൊലീസ് ഉദ്യോഗസ്ഥന്റെ തലയിൽ അടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഉദ്യോഗസ്ഥയും ഐശ്വര്യയുടെ തോളിൽ അടിക്കുന്നതും, സമീപത്തുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും മറ്റുള്ളവരും ചേർന്ന് ഇവരെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്യുക, സ്വമേധയാ പരിക്കേൽപ്പിക്കുക, മനപ്പൂർവ്വം അപമാനിക്കുക, ക്രിമിനൽ ഭീഷണിപ്പെടുത്തുക തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഐശ്വര്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥ തന്നെ അസഭ്യം പറഞ്ഞു എന്ന് കാണിച്ച് ഐശ്വര്യയും മാണ്ഡ്യ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടിക്ക് എതിർ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ട് പരാതികളും പൊലീസ് അന്വേഷിച്ചു വരികയാണ്.

തന്റെ മകൾ ചെയ്തത് തെറ്റാണെന്നും അതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും ബിജെപി എംഎൽഎ സുരേഷ് ഗൗഡ പ്രതികരിച്ചു. രാഷ്ട്രീയ സ്വാധീനം കേസന്വേഷണത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക ഉയർത്തിയും ഐശ്വര്യക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റത്തെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളവർക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയെക്കുറിച്ചും ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇരു പരാതികളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags

  • woman cop beaten
  • mla's daughter

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ