ന്യൂഡല്‍ഹി: നടി കൃതി സനോന്‍ ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും വിവാദവും ഉയര്‍ന്ന സാഹചര്യത്തില്‍ പരസ്യം പിന്‍വലിച്ചു. വന്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ജിവാ ആഭരണ ബ്രാന്‍ഡാണ് പരസ്യം പിന്‍വലിച്ചത്.
പരസ്യത്തില്‍ കൃതി ബ്രാലെറ്റ് ശൈലിയിലുള്ള ബ്ലൗസും ഡ്രേപ്പ് ചെയ്ത സ്കര്‍ട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ഒരു പരമ്പരാഗത ആഘോഷത്തിന് ഇത്തരം വസ്ത്രം അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി.
ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത് പരസ്യത്തെ വിമര്‍ശിക്കുകയും കൃതിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും ചെയ്തു. സംസ്കാരവും ആചാരങ്ങളും നില്‍ക്കുന്നത് മനസ്സിലാക്കലുകളിലാണെന്നും അല്ലാതെ വസ്ത്രത്തിന്റെ കഴുത്തിന്റെ ആഴത്തിലല്ല എന്നും കൃതി സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്കി. കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന വളര്‍ത്തുമൃഗങ്ങളോടൊപ്പമുള്ള ആഘോഷത്തെയും താരം പിന്തുണച്ചു.
ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ഇന്ത്യന്‍ സംസ്കാരത്തോടും ആചാരങ്ങളോടും പൂര്‍ണ്ണ ബഹുമാനമുണ്ടെന്നും വ്യക്തമാക്കി ജിവാ പരസ്യം എല്ലാ മാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ചു.

Comments