ഷാജഹാൻപൂർ: കൈക്കൂലി തുക തങ്ങൾക്കിടയിൽ സത്യസന്ധമായി തുല്യമായി വീതിച്ചുനൽകാമെന്ന് പ്രതിജ്ഞയെടുക്കുന്ന ഷാജഹാൻപൂർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് സംഭവത്തിൽ അധികാരികൾ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോർട്ട്.
ഗംഗാജലം അടങ്ങിയ പാത്രം കയ്യിൽ പിടിച്ച്, കൈക്കൂലിയിലൂടെ ലഭിക്കുന്ന തുക 60 പേർക്കും തുല്യമായി വീതിച്ചു നൽകുമെന്ന് ഒരു കൗൺസിലർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. കയ്യിൽ വെള്ളം പിടിച്ച് ഒരാളുടെ നേതൃത്വത്തിൽ പ്രതിജ്ഞ ഏറ്റുചൊല്ലുന്ന ഒരു കൂട്ടം ആളുകളെ വീഡിയോയിൽ കാണാം. ഇവരെ സോഷ്യൽ മീഡിയയിൽ മുനിസിപ്പൽ കൗൺസിലർമാരായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, വീഡിയോയുടെ ആധികാരികതയോ അതിൽ കാണുന്നവരുടെ യഥാർത്ഥ വിവരങ്ങളോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
മുനിസിപ്പൽ കോർപ്പറേഷന് ലഭിക്കുന്ന പണം 60 കൗൺസിലർമാർക്കും തുല്യമായി വീതിച്ചു നൽകുമെന്നാണ് പ്രചരിക്കുന്ന പ്രതിജ്ഞയിൽ പറയുന്നത്. കൂടാതെ, ഏതെങ്കിലും അംഗം കുരുക്കിൽപ്പെട്ടാൽ ഈ സംഘം ഒറ്റക്കെട്ടായി ഒപ്പം നിൽക്കുമെന്നും പ്രതിജ്ഞയെടുക്കുന്നുണ്ട്. പ്രതിജ്ഞ ലംഘിക്കുന്നവരെ "വഞ്ചകൻ" എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അപകീർത്തികരമായ പരാമർശങ്ങളും ഈ വീഡിയോയിലുണ്ട്.
ഈ ദൃശ്യങ്ങൾ കൗൺസിലർമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അഴിമതി ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് ഒരു വീട് മാത്രം ഉണ്ടായിരുന്ന ഒരു കൗൺസിലർ ഇപ്പോൾ നിരവധി വീടുകളും ആഡംബര വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ചില ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. 2025 നവംബറിൽ ചിത്രീകരിച്ച വീഡിയോ ആണ് ഇതെന്ന് മുൻസിപ്പൽ അധികൃതർ പറയുന്നു.

Comments