തിരുവനന്തപുരം: ഓണവിപണിയിൽ കാർഷിക ഉൽപ്പന്നങ്ങൾ നൽകിയ കർഷകർക്ക് സർക്കാർ മുഴുവൻ തുകയും വിതരണം ചെയ്തു. കതിര് ആപ്പ് വഴി രജിസ്റ്റർ ചെയ്ത കർഷകർക്കാണ് തുക ലഭിച്ചത്.
ഓണവിപണിയിലേക്ക് ഉൽപ്പന്നങ്ങൾ എത്തിച്ചിട്ടും കൃഷിവകുപ്പിൽ നിന്ന് പണം ലഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കിയിരുന്നു. കഴിഞ്ഞവർഷം വരെ കൃഷി ഓഫീസിൽ നിന്ന് നേരിട്ടായിരുന്നു പണം വിതരണം ചെയ്തിരുന്നത്.
ഇത്തവണ കർഷകർ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച ശേഷം കതിര് ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ തുക നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. എന്നാൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതിരുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

Comments