കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതവും പ്രക്ഷോഭങ്ങളും പ്രമേയമാക്കി കൊൽക്കത്തയിൽ ദുർഗാപൂജാ പന്തൽ ഒരുങ്ങുന്നു. റൂബി ക്രോസിംഗിൽ അഖില ഭാരത ഹിന്ദു മഹാസഭ ഒരുക്കുന്ന പൂജയിലാണ് സുവേന്ദു അധികാരിയുടെ ജീവിതം ദൃശ്യാവിഷ്കാരമായി അവതരിപ്പിക്കുന്നത്.
‘നന്ദിഗ്രാം മുതൽ നബന്ന വരെ: ബുബായിയുടെ ജയയാത്ര’ എന്ന പേരിലാണ് പന്തൽ ഒരുക്കുന്നത്. ‘ബുബായ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സുവേന്ദു അധികാരിയുടെ കുട്ടിക്കാലം മുതൽ രാഷ്ട്രീയ പ്രവേശനം വരെയുള്ള ഘട്ടങ്ങളും നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭങ്ങളും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പന്തലിൽ പുനരാവിഷ്കരിക്കും.
മോഡലുകൾ, ഫ്ലെക്സ് പാനലുകൾ, അപൂർവ ചിത്രങ്ങൾ, ചുവർച്ചിത്രങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ എന്നിവയിലൂടെയാകും പ്രധാന സംഭവങ്ങൾ അവതരിപ്പിക്കുക.
പരമ്പരാഗത ബംഗാളി ‘പടചിത്ര’ കലാരീതിക്കൊപ്പം ചരിത്രപരമായ അടയാളങ്ങളും ചേർത്താണ് പന്തൽ ഒരുക്കുന്നതെന്ന് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചൂഢ് ഗോസ്വാമി പറഞ്ഞു. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിന്റെ വേറിട്ട ദൃശ്യാവിഷ്കാരമാകുന്ന പന്തൽ കാണാൻ ഉത്സവനാളുകളിൽ ലക്ഷക്കണക്കിന് പേർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Comments