
ഉത്തർപ്രദേശിൽ കനത്ത മഴയ്ക്കിടെ രണ്ടുനില കെട്ടിടം തകർന്നുവീണ് വയോധിക ദമ്പതികൾ മരിച്ചു. 70 വയസുകാരനായ ചതുര്ഭുജും ഭാര്യ ബുധിയയുമാണ് മരിച്ചത്. അപകടത്തിൽ അഞ്ച് വയസുള്ള പെൺകുട്ടിക്ക് നിസാര പരിക്കേറ്റു.
കെട്ടിടം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി ജെസിബി എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയായിരുന്നു.
വയോധിക ദമ്പതികളെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. പരിശോധനയ്ക്ക് ശേഷം ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റ് നാല് പേരെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.







Comments