ജെറുസലേം: ഇറാൻ ഭരണകൂടവുമായി നയതന്ത്ര കരാറിന് സാധ്യതയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇറാനെതിരായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക ഉപരോധ നടപടികളെയും അദ്ദേഹം പ്രശംസിച്ചു.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തുന്നതിന്റെ സാധ്യത സംബന്ധിച്ച് സംസാരിച്ചിരുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി. എന്നാൽ ഇറാൻ ഭരണകൂടവുമായി ഒരു കരാറിലെത്താൻ കഴിയില്ലെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സെറ്റിൽമെന്റിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലായിരുന്നു പ്രതികരണം.
2015ൽ മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഇറാൻ ആണവ കരാറിനെ നെതന്യാഹു നേരത്തെ തന്നെ ശക്തമായി എതിർത്തിരുന്നു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളോടും തുടക്കം മുതൽ അദ്ദേഹം വിമർശനാത്മക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, ഇറാനെതിരായ സാമ്പത്തിക സമ്മർദം അമേരിക്ക ശക്തമാക്കുകയാണ്. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുക ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതായി യു.എസ് അധികൃതർ അറിയിച്ചു. ഇറാന് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഏപ്രിലിൽ അമേരിക്കയും ഇറാനും വെടിനിർത്തലിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ധാരണയിലെത്തിയിരുന്നെങ്കിലും പിന്നീട് സമാധാനശ്രമങ്ങൾ നിലച്ചു. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും വീണ്ടും സൈനികാക്രമണങ്ങൾ ആരംഭിച്ചതോടെ പശ്ചിമേഷ്യയിൽ ആശങ്ക വർധിച്ചു.
ഇതിനിടെ ഇന്ധനവില വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കയ്ക്കുള്ളിലെ എതിർപ്പും ശക്തമാകുന്നുണ്ട്. ഇറാനെതിരെ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് വീണ്ടും നീങ്ങുന്നതിൽ ഇത് ട്രംപിന് ആശങ്കയാകുന്നുവെന്നാണ് വിലയിരുത്തൽ.
ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണമായി ഇല്ലാതാക്കുക ലക്ഷ്യമിട്ട് ട്രംപ് കഴിഞ്ഞ ദിവസം കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ ‘സാമ്പത്തിക ഡി-ഡേ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വർഷങ്ങളായുള്ള ഉപരോധത്തിന്റെ സമ്മർദം നേരിടുന്ന ഇറാന്റെ സമ്പദ്വ്യവസ്ഥ ഇതിനകം തന്നെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

Comments