ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തപക്ഷം ഡൽഹി സർക്കാറിനെതിരെ വീണ്ടും പ്രക്ഷോഭം നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഛത്തർപൂരിലെ സഞ്ജയ് കോളനിയിലെ സർക്കാർ സ്കൂളുകൾ നവീകരിക്കുമെന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് പാർട്ടി അന്ത്യശാസനം നൽകി.
സഞ്ജയ് കോളനി നിവാസികൾ സർക്കാർ നൽകിയ സെപ്റ്റംബർ 15 വരെയുള്ള സമയപരിധിക്കുള്ളിൽ നിർമാണ, നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.ജെ.പി വ്യക്തമാക്കി.
പാർട്ടിയുടെ ‘സ്കൂൾ ഠീക് കരോ’ പ്രചാരണത്തിന്റെ ഭാഗമായി സഞ്ജയ് കോളനിയിലെ സ്കൂളുകൾ സന്ദർശിച്ചതായി കോ-കൺവീനർ സൗരവ് ദാസ് അറിയിച്ചു. സ്കൂളുകളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരങ്ങളും അദ്ദേഹം എക്സിലൂടെ പങ്കുവെച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ സഞ്ജയ് കോളനി സന്ദർശിച്ച മുഖ്യമന്ത്രി രേഖാ ഗുപ്ത പുതിയ സ്കൂൾ കെട്ടിടം നിർമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആറുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സൗരവ് ദാസ് ആരോപിച്ചു. മാലിന്യം നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കുട്ടികൾക്ക് സ്കൂളിലെത്തേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം.സി.ഡി സ്കൂളിന്റെയും ഡൽഹി സർക്കാർ സ്കൂളിന്റെയും സ്ഥിതി ദയനീയമാണെന്നും സി.ജെ.പി ആരോപിച്ചു. ടിൻ ഷീറ്റ് മേൽക്കൂരകൾ, തറയോടുകൾ പോലുമില്ലാത്ത ക്ലാസ് മുറികൾ, തകർന്ന ശുചിമുറികൾ, മോശം ഉച്ചഭക്ഷണം തുടങ്ങിയവയാണ് കുട്ടികൾ നേരിടുന്നത്. കമ്പ്യൂട്ടറും ലൈബ്രറിയും ഇല്ലാത്തതിനൊപ്പം സുരക്ഷാ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്നും സൗരവ് ദാസ് ആരോപിച്ചു.

Comments