വാഷിംഗ്ടൺ: ഇന്നത്തെക്കാലത്ത് പോലും അസാധാരണമായി തോന്നുന്ന ഒരു പരീക്ഷണത്തിനായി പതിനായിരക്കണക്കിന് തേനീച്ചകളാണ് 1984-ൽ നാസയുടെ ഡിസ്കവറി സ്പേസ് ഷട്ടിലിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്തത്. ഗുരുത്വാകർഷണബലമില്ലാതെ തേനീച്ചകൾക്ക് അതിജീവിക്കാൻ കഴിയുമോ എന്നും, അതിലുപരിയായി അവയ്ക്ക് തങ്ങളുടെ തേനീച്ചക്കൂടുകൾ നിർമ്മിക്കാൻ സാധിക്കുമോ എന്നും പരിശോധിക്കാനാണ് ബഹിരാകാശ ഏജൻസി മൈക്രോ ഗ്രാവിറ്റിയിലേക്ക് (ഭാരമില്ലായ്മ) 3,301 തേനീച്ചകളെ അയച്ചത്.
ഒരാഴ്ച നീണ്ടുനിന്ന ഈ ദൗത്യം പ്രയാസകരമായ തുടക്കത്തോടെയാണ് ആരംഭിച്ചത്. പറക്കാൻ ശ്രമിക്കുന്നതിനിടയിൽ ചില തേനീച്ചകൾ കൂടിന്റെ ഭിത്തികളിൽ ചെന്നിടിച്ചു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അവ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെട്ടു. ദൗത്യത്തിന്റെ അവസാനമായപ്പോഴേക്കും തേനീച്ചകൾ സാധാരണ പോലെ പറക്കാൻ തുടങ്ങുകയും ബഹിരാകാശത്ത് ഏകദേശം 200 സെന്റീമീറ്റർ നീളത്തിൽ തേനീച്ചക്കൂട് നിർമ്മിക്കുകയും ചെയ്തു.
നാസയുടെ ഈ പരീക്ഷണത്തിന് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ടായിരുന്നു. മൈക്രോ ഗ്രാവിറ്റിയിൽ തേനീച്ചകളുടെ പെരുമാറ്റവും അതിജീവന ശേഷിയും എങ്ങനെയാണെന്ന് ഗവേഷകർ അറിയാൻ ആഗ്രഹിച്ചു. കൂടാതെ, ബഹിരാകാശത്ത് നിർമ്മിച്ച തേനീച്ചക്കൂടും ഭൂമിയിലെ തേനീച്ചകൾ ഉണ്ടാക്കുന്നകൂടും തമ്മിൽ താരതമ്യം ചെയ്യാനും അവർ ലക്ഷ്യമിട്ടു. തേനീച്ചകൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത കൂടുകളിലാണ് അവയെ പാർപ്പിച്ചിരുന്നത്. ഒരു റാണി തേനീച്ചയും ഭക്ഷണവും മരത്തിന്റെ ഫ്രെയിമുകളും അതിലുണ്ടായിരുന്നു. സാധാരണ ദ്രാവകങ്ങൾ ഭാരമില്ലായ്മയിൽ തുള്ളികളായി പറന്നുനടക്കാൻ സാധ്യതയുള്ളതിനാൽ, പഞ്ചസാര, വെള്ളം, അഗാർ (കട്ടിയുള്ളതാക്കാനുള്ള ‘ജെല്ലിംഗ് ഏജന്റ്’) എന്നിവ അടങ്ങിയ മിശ്രിതമാണ് നാസ ഭക്ഷണമായി നൽകിയത്.
തേനീച്ചകൾക്ക് ബഹിരാകാശത്തെ പറക്കൽ തീർത്തും പുതിയൊരു അനുഭവമായിരുന്നു. ആദ്യകാല നിരീക്ഷണങ്ങളിൽ, ചില തേനീച്ചകൾ പറക്കാൻ ശ്രമിച്ചെങ്കിലും കൂടിന്റെ ഭിത്തികളിൽ ചെന്നിടിച്ചു. എന്നിരുന്നാലും, ദൗത്യം പുരോഗമിച്ചപ്പോൾ അവയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായി. ഏഴാം ദിവസമായപ്പോഴേക്കും തേനീച്ചകൾ മൈക്രോഗ്രാവിറ്റിയുമായി പൊരുത്തപ്പെടുകയും ആത്മവിശ്വാസത്തോടെ പറക്കാൻ തുടങ്ങുകയും ചെയ്തതായി ക്രൂ അംഗങ്ങൾ റിപ്പോർട്ട് ചെയ്തു.
തേനീച്ചകൾ ബഹിരാകാശത്ത് അതിജീവിക്കുകമാത്രമല്ല ചെയ്തത്, അവ തങ്ങളുടെ ജോലി ചെയ്യുകയും ചെയ്തു. ബഹിരാകാശത്തെ കൂട്ടിലുണ്ടായിരുന്ന തേനീച്ചകൾ ദൗത്യത്തിനിടയിൽ ഏകദേശം 200 സെന്റി മീറ്റർ വലിപ്പമുള്ള തേനീച്ചക്കൂട് നിർമ്മിച്ചു. മൈക്രോ ഗ്രാവിറ്റിയിൽ നിർമ്മിച്ച തേനീച്ചക്കൂടുകൾക്ക് ചില വ്യത്യാസങ്ങളുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഭൂമിയിൽ പഠനം നടത്തിയവയെ അപേക്ഷിച്ച് ഈ അറകൾക്ക് ശരാശരി വ്യാസം കുറവും കട്ടിയുള്ള ഭിത്തികളുമാണുണ്ടായിരുന്നത്. എന്നിരുന്നാലും, തേനീച്ചകൾക്ക് സാധാരണ ആഴത്തിലുള്ള അറകൾ നിർമ്മിക്കാനും അവയിൽ ചിലത് പഞ്ചസാര ലായനി സൂക്ഷിക്കാൻ ഉപയോഗിക്കാനും സാധിച്ചു. തേനീച്ചകളിൽ ഭൂരിഭാഗവും ദൗത്യത്തെ അതിജീവിച്ചു. റാണി ഏകദേശം 35 മുട്ടകൾ ഇടുകയും ചെയ്തു, എന്നാൽ ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ഈ മുട്ടകൾ വിരിഞ്ഞില്ല. ഇതിനുള്ള കാരണം വ്യക്തമല്ല.

Comments