കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ കുടുങ്ങി കാണാതായവരില്‍ 53 മലയാളികളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇവരുടെ കുടുംബങ്ങള്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദുരന്തത്തില്‍ 160 പേര് മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കണ്ടെത്താന്‍ കഴിയാതെ തുടരുന്നതായി നേപ്പാളിലെ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു. മണിക്കൂറിനുള്ളില്‍ ഒരു ഗ്രാമം തന്നെ തുടച്ചുനീക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ 300 ഇന്ത്യന്‍ പൗരന്മാരെയും കാണാതായതായി മന്ത്രി അറിയിച്ചു.
മൊത്തം 700 ലധികം പേരെയാണ് കാണാതായത്. ഭൂരിഭാഗവും മാനസസരോവര്‍ തീര്‍ത്ഥാടകരാണ്. ആകെ 500-ഓളം വിദേശ പൗരന്മാരുമായി നിലവില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കാണാതായ വിദേശ പൗരന്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നേപ്പാള്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലെ എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേപ്പാളിലെ റസുവ, നുവാകോട്ട്, ധാഡിങ് ജില്ലകളിലെ ഭൂരിഭാഗം ജനവാസ മേഖലകളെയും ഒഴുക്കിക്കൊണ്ട് മിനിറ്റുകള്‍ക്കകം പ്രളയജലം കുതിച്ചുപായുകയായിരുന്നു. നേപ്പാള്‍-തിബത്ത് അതിര്‍ത്തിയില്‍ ഉണ്ടായ ദുരന്തത്തില്‍ മുഴുവന്‍ ഗ്രാമങ്ങളും ഒലിച്ചുപോയി. നേപ്പാളിലെ മൂന്ന് ജില്ലകളില്‍ നാശം വിതച്ച ഭോട്ടെ കോശി നദിയിലെ പ്രളയം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഭോട്ടെ കോശിയുടെ പോഷകനദിയായ ലഹെന്ഡെയുടെ ഒഴുക്ക് ഹിമാനി ഇടിഞ്ഞതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടതാണ് മിന്നല്‍ പ്രളയത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് പെട്ടെന്ന് ഉയരുകയും, നേപ്പാളിന്റെ തിബത്ത് അതിര്‍തിയോട് ചേര്‍ന്നുള്ള റസുവഗഡിക്കടുത്തുള്ള തിമുരെയെ വെള്ളം ആദ്യം ബാധിക്കുകയും ചെയ്തു. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും വീടുകളും റോഡുകളും പാലങ്ങളും പൊതുസ്ഥലങ്ങളും മീറ്ററുകളോളം കനത്ത ചെളിയില്‍ മൂടിക്കിടക്കുന്നത് തിരച്ചിലിനെയും രക്ഷാപ്രവര്‍ത്തനത്തെയും ദുഷ്കരമാക്കുന്നു.
വീടുകളുടെ കുറഞ്ഞത് ഒരു നിലയെങ്കിലും ചെളിയില്‍ മൂടിക്കിടക്കുന്നത് വ്യക്തമാണ്. ദൃക്സാക്ഷികളുടെ അഭിപ്രായത്തില്‍, യാതൊരു മുന്നറിയിപ്പില്ലാതെയണ് പ്രളയം എത്തിയത്. അന്ന് ആ പ്രദേശത്ത് മഴയൊന്നും പെയ്തിരുന്നില്ല. ആളുകള്‍ തങ്ങളുടെ നിത്യജീവിതവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍ പ്രദേശത്ത് ആഞ്ഞടിച്ചത്. 'ഏതാണ്ട് 100 മീറ്റര്‍ ഉയരത്തില്‍ വെള്ളം ഒരു തിരമാല പോലെ ഉയര്‍ന്നുപൊങ്ങി മാര്‍ക്കറ്റിലൂടെ ഇരച്ചുകയറി. നിമിഷങ്ങള്‍ക്കകം ആ മാര്‍ക്കറ്റ് തന്നെ ഇല്ലാതായി.' ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതോടെ അനേകര്‍ അടുത്തുള്ള കാടുകളിലേക്ക് ഓടിരക്ഷപ്പെട്ടു. കസ്റ്റംസ് ചെക്ക്പോസ്റ്റില്‍ കിടന്നിരുന്ന 300-ഓളം വാഹനങ്ങളും ട്രക്കുകളും ഒലിച്ചുപോയി. മാരകമായ പ്രളയത്തില്‍ കുറഞ്ഞത് 160 പേര് കൊല്ലപ്പെട്ടതായും 823 പേരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നേപ്പാള്‍ അറിയിച്ചു.
ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ കണക്കനുസരിച്ച് തിബത്തിലെ ഗ്യോറോങ് കൗണ്ടിയില്‍ കാണാതായവരുടെ എണ്ണം 558 ആയി ഉയര്‍ന്നു. ഇതുപ്രകാരം ഇരുരാജ്യങ്ങളിലുമായി ആകെ കാണാതായവരുടെ എണ്ണം 1,300 കവിയുന്നു. കാണാതായവരുടെ കണക്കുകള്‍ രണ്ട് രാജ്യങ്ങളിലും വെവ്വേറെയാണോ അതോ രണ്ട് കൂട്ടത്തിലുമായി ഇരട്ടിപ്പുകള്‍ വന്നിട്ടുണ്ടോ എന്നത് ഉടന്‍ സ്ഥിരീകരിക്കാനായിട്ടില്ല. തിബത്തില്‍ കാണാതായവരില്‍ 260 പേര് വിദേശ പൗരന്മാരാണെന്ന് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി അറിയിച്ചു. മരണസംഖ്യ മൂന്നായി തുടരുന്നു.
ദുരന്തത്തിന്റെ വ്യാപ്തി പുറത്തുവന്നയുടന്‍ തന്നെ സഹായ വാഗ്ദാനങ്ങള്‍ എത്തിത്തുടങ്ങി. യുണൈറ്റഡ് സ്റ്റേറ്റ്സ് 500,000 ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു, ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് 1.4 ദശലക്ഷം ഡോളര്‍ അനുവദിച്ചു. കൂടുതല്‍ സഹായങ്ങള്‍ നല്കാന് തയ്യാറാണെന്നും യൂറോപ്യന്‍ യൂണിയന് അറിയിച്ചു. ലോകാരോഗ്യ സംഘടന അടിയന്തര ഔഷധ സാമഗ്രികള്‍ അയച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയും പ്രാഥമിക ഘട്ടമെന്ന നിലയില്‍ 10 ടണ്‍ മാനുഷിക സഹായം അയച്ചിട്ടുണ്ട്.

Comments