കലിഫോർണിയ: മെറ്റയ്ക്ക് എതിരെ യുഎസിലെ 29 സംസ്ഥാനങ്ങളുടെ കൂട്ടായ്മ കൊണ്ടുവന്ന കേസ് ഒത്തുതീർക്കുന്നതിനുള്ള വ്യവസ്ഥകളുടെ ഭാഗമായി കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്താൻ തീരുമാനം. കൗമാരക്കാർക്കായി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോഗം ദിവസത്തിൽ 2 മണിക്കൂറായി പരിമിതപ്പെടുത്തും. രാത്രിയിൽ ആപ്ലിക്കേഷൻ പൂർണ്ണമായും ബ്ലോക്ക് ചെയ്യുമെന്നും മെറ്റ അറിയിച്ചു.
ഈ കരാറിനു കീഴിൽ, ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്ന കൗമാരക്കാർക്ക് ദിവസേന രണ്ട് മണിക്കൂർ സമയം മാത്രമായിരിക്കും ഡിഫോൾട്ടായി ലഭിക്കുക. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ ഈ പരിധി മാറ്റാൻ കഴിയൂ. അർദ്ധരാത്രി മുതൽ പുലർച്ചെ 6 മണി വരെയുള്ള സമയത്ത് ഡിഫോൾട്ടായി രാത്രിയിലെ ബ്ലോക്ക് മെറ്റ നടപ്പിലാക്കും. ഈ സമയത്ത് കൗമാരക്കാർക്ക് രണ്ട് ആപ്പുകളിലേക്കും പ്രവേശനം ഉണ്ടാകില്ല. ദിവസത്തെ പരിധി പോലെ, മാതാപിതാക്കൾക്ക് മാത്രമേ ഈ നിയന്ത്രണം ഒഴിവാക്കാൻ കഴിയൂ.
ശക്തമായ പ്രായം സ്ഥിരീകരിക്കൽ സംവിധാനങ്ങൾ, വിപുലീകരിച്ച രക്ഷാകർതൃ നിയന്ത്രണങ്ങൾ, നിരീക്ഷിക്കുന്നതിനുള്ള സ്വതന്ത്ര ഓഡിറ്റ് എന്നിവയും ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. കുട്ടികളെ അടിമകളാക്കുന്ന രീതിയിൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രൂപകൽപ്പന ചെയ്തു എന്നും സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുകയും പ്ലാറ്റ്ഫോമിലെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു എന്നുമുള്ള ആരോപണങ്ങൾക്ക് പരിഹാരമെന്ന രീതിയിലാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ. ബുധനാഴ്ച ഈ സോഷ്യൽ മീഡിയ ഭീമൻ പരമാവധി 16.68 ബില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാൻ സമ്മതമറിയിച്ചു. ആഗസ്റ്റ് 18-ന് ആരംഭിച്ച ഈ കേസ് ആഴ്ചകൾ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.
അതേസമയം, മെറ്റ കുറ്റം സമ്മതിച്ചിട്ടില്ല. കമ്പനിയുടെ ചീഫ് ലീഗൽ ഓഫീസർ സിജെ മഹോണി പുതിയ ചട്ടക്കൂടിനെ വിപ്ലവകരമെന്നാണ് വിശേഷിപ്പിച്ചത്. കുട്ടികൾ കമ്പനിയുടെ പ്ലാറ്റ്ഫോമുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിയന്ത്രിക്കാൻ പുതിയ വ്യവസ്ഥകൾ മാതാപിതാക്കളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റ് സോഷ്യൽ മീഡിയ കമ്പനികളും സമാനമായ മാനദണ്ഡങ്ങൾ സ്വീകരിച്ചാൽ മാത്രമേ ഈ മാറ്റങ്ങൾക്ക് കാര്യമായ ഫലമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിക്ക്ടോക്കും യൂട്യൂബും ഈ മാതൃക പിന്തുടരണമെന്ന നേരിട്ടുള്ള ആവശ്യമാണിത്.
നമ്മുടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ കുറച്ചുകൂടി അപകടരഹിതമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഈ ഒത്തുതീർപ്പെന്ന് മെറ്റ പറയുന്നു. കോടതിയുടെ അംഗീകാരം ലഭിച്ച ശേഷം മാസങ്ങൾക്കുള്ളിൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ മെറ്റ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Comments