തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് ബെവ്കോയുടെ മദ്യവിൽപ്പനയിൽ വൻ വർധന. ചൊവ്വാഴ്ച വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ വിൽപ്പനയായിരുന്നു. ഇതോടെ ഇത്തവണ ഏകദേശം 77 കോടി രൂപയുടെ വർധനവുണ്ടായി.
ഉത്രാട നാളിൽ മാത്രം 126.31 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. എന്നാൽ കഴിഞ്ഞ വർഷത്തെ ഉത്രാട ദിനത്തിലെ 137 കോടി രൂപയുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഏകദേശം 10 കോടി രൂപയുടെ കുറവുണ്ട്.
അതേസമയം, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും ഉത്രാട ദിനത്തിൽ മികച്ച വിൽപ്പന രേഖപ്പെടുത്തി. 20 കോടി 35 ലക്ഷം 95,800 രൂപയുടെ മദ്യമാണ് കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി വിറ്റത്.

Comments