മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും താരത്തിന്റെ വിശേഷങ്ങളറിയാന്‍ ഇന്നും ആരാധകര്‍ക്ക് താല്പര്യം ഏറെയാണ്. യോഗയില്‍ താല്പര്യമുളള സംയുക്ത ഇടയ്ക്കിടെ തന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ ഓണക്കോടി ധരിച്ചുളള തന്റെ പുത്തന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഓണക്കോടി വിത്ത് ലിറ്റില്‍ ട്വിസ്റ്റ്’ എന്ന അടിക്കുറിപ്പോടെയാണ് സംയുക്ത ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ കൊളാഷ് വീഡിയോ ഷെയര്‍ ചെയ്തത്.

നടന് ബിജു മേനോനാണ് സംയുക്തയുടെ ഭര്‍ത്താവ്. 2002 നവംബര്‍ 21 നാണ് ഇരുവരും വിവാഹിതരായത്. ഒരു മകനാണ് ഈ ദമ്പതികള്‍ക്കുളളത്. ദക്ഷ് ധാര്‍മിക് എന്നാണ് മകന്റെ പേര്.

Comments