തിരുവനന്തപുരം: സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണെയില്‍ കണ്ടുവെന്ന പ്രചാരണങ്ങളില്‍ സ്ഥിരീകരണം തേടി ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടും. പുറത്തുവന്നിരിക്കുന്ന വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്യാം സുന്ദര്‍ ഇന്റര്‍പോളിന് കത്ത് നല്‍കും.
80 വയസ്സില്‍ അധികമുള്ള ഹൃദ്രോഗബാധിതനായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിമഗനത്തിലേക്ക് എത്തി അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കാന്‍ ആലോചിക്കുമ്പോഴാണ് ബ്രൂണെയില്‍ രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇക്കാര്യം കൂടി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി.
ജോണ്‍ മേനോന് എന്ന പേരില്‍ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം. വ്യക്തിയുടെ ചിത്രം ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ടെങ്കിലും വിവരങ്ങള്‍ പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്റര്‍പോളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ജോണ്‍ മേനോനെക്കുറിച്ച് അനേകം അനൗദ്യോഗിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയത്. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് ജോണ്‍ തന്നെ ചിലര്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്. ജോണ്മേനോന്റെ ഇടപാടുകളും ദുരൂഹമാണെന്ന് ഇവര്‍ പറയുന്നു. നിര്‍മ്മാണ സാധനങ്ങളുടെ കരാറില്‍ രണ്ടു വര്‍ഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തില്‍ ജോണിന്റെ പാര്‍ട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് തുടരുകയാണ്.
1984 ല്‍ മുങ്ങിയ കൊലക്കേസ്പ്രതിയായ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ പോലും പൊലീസിന് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ട് പതിറ്റാണ്ടിന് മുമ്പ് ജാര്‍ഖണ്ഡില്‍ ജോലി ചെയ്ത മലയാളി നഴ്സ് രത്നമ്മ ആണ് സുകുമാരക്കുറുപ്പിനെ അവസാനമായി കണ്ടത്. കേരള പൊലീസ് അവിടെ എത്തുമ്പോഴേക്കും സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടു.
സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റീവ് ചാക്കോയെ കഴുത്തു ഞെരിച്ച് കൊന്ന് സ്വന്തം കാറിലിട്ട് ചുട്ടെരിച്ചതാണ് കേസ്. മരിച്ചത് കുറുപ്പാണെന്ന വരുത്തിത്തീര്‍ത്ത് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു അരുംകൊല നടന്നത്.

Comments