ന്യൂഡൽഹി: ബുധനാഴ്ച നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 200 കിലോമീറ്ററോളം ഒഴുകിപ്പോയെന്ന് റിപ്പോർട്ടുകൾ. നേപ്പാളിൽ നിന്ന് ഒഴുക്കിക്കൊണ്ടു വന്നതാണെന്ന് കരുതുന്ന മൂന്ന് മൃതദേഹങ്ങൾ വ്യാഴാഴ്ച ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഗണ്ഡക് നദിയിൽ നിന്ന് കണ്ടെത്തി. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് എസ്എസ്ബി സംഘം കണ്ടെടുത്തത്.
നേപ്പാളിലെ നുവാകോട്ട്, ധാഡിംഗ്, ചിത്വാൻ, നവൽപരസി ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടാതെ ഇന്ത്യയുമായുള്ള നേപ്പാൾ അതിർത്തിയിലെ ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് . ഇവിടെ നിന്ന് 132 മൃതദേഹങ്ങൾ കണ്ടെടുത്തു.
ബുധനാഴ്ച ഇടുങ്ങിയ മലയിടുക്കിലൂടെ കുത്തിയൊഴുകിയെത്തിയ വെള്ളം കെട്ടിടങ്ങളും വാഹനങ്ങളും ഒഴുക്കി കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ആളുകൾ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങൾ അതിർത്തി സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. ദുരന്തം വളരെ പെട്ടെന്നായതിനാൽ ആളുകളെ ഒഴിപ്പിക്കാനുള്ള സമയം ലഭിച്ചിരുന്നില്ല. കുത്തിയൊലിച്ചുവന്ന വെള്ളം ഭോട്ടെ കോശി നദിയിൽ എത്തിയപ്പോഴാണ് അധികൃതർക്ക് വിവരം ലഭിച്ചത്.
തിബറ്റിൽ വെള്ളം ഉയരുന്ന സമയത്ത് തന്നെ തങ്ങളെ വിവരം അറിയിച്ചിരുന്നെങ്കിൽ മനുഷ്യനാശങ്ങൾ ഗണ്യമായി കുറയ്ക്കാമായിരുന്നുവെന്ന് നേപ്പാളിലെ ജലശാസ്ത്ര-കാലാവസ്ഥാ വകുപ്പിലെ ഹൈഡ്രോളജിസ്യ്റ്റായ സൗഹർദ ജോഷി പറഞ്ഞു. ഏകദേശം രാവിലെ 8.40-ഓടെ വെള്ളപ്പൊക്കം നേപ്പാളിലേക്ക് കടക്കുകയും 10 മിനിറ്റിനുള്ളിൽ സ്യാബ്രുബെസിയിൽ എത്തുകയും ചെയ്തു.
രാവിലെ 9.05-ഓടെയാണ് ഫ്ലഡ് ഫോർകാസ്റ്റിംഗ് ഡിവിഷന് വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് മിനിറ്റുകൾക്കകം റസുവ, നുവാകോട്ട്, ധാഡിംഗ്, ചിത്വാൻ എന്നിവിടങ്ങളിലെ നദിക്കരയിലുള്ള ആളുകൾക്ക് 600,000-ത്തിലധികം എസ്‌എംഎസ് മുന്നറിയിപ്പുകൾ അയച്ചു. പിന്നീട് തൃശൂലി വഴി നാരായണി നദിയിലേക്ക് പ്രവേശിച്ച വെള്ളപ്പൊക്കം അതിന്റെ അവശിഷ്ടങ്ങൾ നേപ്പാളിന്റെ തെക്കേ അരികുകളിലേക്ക് എത്തിച്ചു. നാരായണി നദി താഴേക്ക് ഒഴുകി ഗണ്ഡക് ആയി മാറുന്നതിനാൽ ഈ ഒഴുക്ക് ഇന്ത്യയിലേക്കും തുടർന്നു.

Comments