രേണു സുധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച തന്റെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടെങ്കിലും നിറഞ്ഞ ചിരിയുമായി കേരള സാരിയുടുത്തുളള രേണുവിന്റെ ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ മകന് റിതപ്പനൊപ്പമുളള രേണുവിന്റെ ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.'അമ്മയും മകനും... അവരുടെ കുഞ്ഞു ലോകവും' എന്ന് കുറിച്ചാണ് ഫോട്ടോഗ്രാഫര്‍ ആതിര ജോയ് രേണുവിന്റെയും റിതപ്പന്റെയും ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഫോട്ടോഗ്രഫറായ ആതിര ജോയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നിരവധിപ്പേര്‍ ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം അറിയിച്ച് കമന്റുകളുമായെത്തിയിട്ടുണ്ട്.

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. മാസങ്ങള്‍ക്ക് മുന്‍പാണ് രേണുവിന് കാന്‍സറാണെന്ന് സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കിടയിലും സോഷ്യല്‍ മീഡിയയയില്‍ സജീവമാണ് രേണു.

Comments