തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള സിപിഐയുടെ കർശന നിലപാടിനു ഗുണമുണ്ടാകുമെന്ന് സൂചന. വിഷയത്തിൽ സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ചർച്ചയില്ല എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനു വിരുദ്ധമാണ് ടിപി രാമകൃഷ്ണന്റെ സമീപനം.
പിണറായി വിജയന്റെ പരാമർശം മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ടിപി രാ രാമകൃഷ്ണൻ പറഞ്ഞു. പലകാര്യങ്ങളിലും മുന്നണിയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാം. പ്രശ്നങ്ങൾ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കും. നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണം. പ്രതിപക്ഷ ഉപനേതാവിനെക്കുറിച്ചുള്ള സിപിഎം നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെക്കുറിച്ചുള്ള കത്ത് നൽകേണ്ടത് താനാണെന്നും കത്തിൽ സിപിഎം നേതാവിന്റെ പേര് ആയിരിക്കും ഉണ്ടാവുക എന്നുമാണ് പിണറായി വിജയൻ നടത്തിയ വിവാദ പ്രതികരണം. ഇതിനെതിരെ സിപിഐ നേതാക്കൾ രംഗത്തുവന്നിരുന്നു. അതേസമയം ഇതേക്കുറിച്ചുള്ള നിർണായക തീരുമാനമെടുക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് ചേരാനിരിക്കുകയാണ്. ഉപനേതാവ് പദവി ലഭിക്കാതെ മുന്നണിയിൽ സഹകരിക്കില്ല എന്നാണ് നിലവിലുള്ള തീരുമാനം. പിണറായിയുടെ ഏകാധിപത്യപരമായ നിലപാട് അംഗീകരിക്കേണ്ടതില്ല എന്നാണ് സിപിഐയിൽ പൊതുവെ ഉയരുന്ന വികാരം.

Comments