കോഴിക്കോട്: ഇസ്ലാമിക ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കാന്തപുരം വിഭാഗം സമസ്ത. നബിദിനാഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെ തുടര്‍ന്ന് ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രത്യേക പ്രസ്താവനയിലൂടെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആഘോഷങ്ങള്‍ മതപരമായ അതിരുകള്‍ ലംഘിക്കുന്നത് തടയാന്‍ മഹല്ല് നേതൃത്വങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു. അന്യപുരുഷന്മാര്ക്കിടയില് പൊതുവേദികളിലോ പൊതുനിരത്തുകളിലോ സ്ത്രീകളെ കൊണ്ടുവരുന്ന രീതി ഒഴിവാക്കണം. പരിപാടികള്‍ തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികളും മറ്റ് സംഘാടകരും ഉറപ്പുവരുത്തേണ്ടതാണ്.
മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ള ആഘോഷരീതികളും ഇസ്ലാമികമല്ലാത്ത ആചാരങ്ങള്‍ കൂട്ടിക്കലര്‍ത്തുന്നതും വിശ്വാസികള്‍ക്ക് നിരക്കുന്നതല്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
മതമൂല്യങ്ങളും അച്ചടക്കവും പൂര്‍ണ്ണമായും കാത്തുസൂക്ഷിച്ചുകൊണ്ട് വേണം എല്ലാ പരിപാടികളും സംഘടിപ്പിക്കാന്‍. വരുംതലമുറയ്ക്ക് സന്മാര്ഗ്ഗികമായ മാതൃകകള്‍ പകര്ന്നുനല്കാന് എല്ലാവരും ബാധ്യസ്ഥരാണെന്നും നേതൃത്വം ഓര്‍മ്മിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ പള്ളി-മദ്രസാ ഭാരവാഹികള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും പറയുന്നു. മഹല്ലുകള്‍ക്കും മദ്രസകള്‍ക്കുമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നബിദിന പരിപാടികളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നേതൃത്വം പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. അന്യപുരുഷന്മാര്ക്കിടയില് സ്ത്രീകളെ വേദിയിലെത്തിക്കുന്നതും ഇസ്ലാമിക വിരുദ്ധമായ ആചാരങ്ങള്‍ ആഘോഷങ്ങളോടൊപ്പം ചേര്‍ക്കുന്നതും വിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.

Comments