2026 ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച ഹൂസ്റ്റൻ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ വച്ച് ശ്രീ ഗുരുവായൂരപ്പൻ
ക്ഷേത്ര വിശ്വാസികൾ തിരുഓണം പ്രൗഡോജ്വലമായി ആഘോഷിക്കുകയുണ്ടായി. മാവേലിത്തമ്പുരാനെ സ്വീകരിക്കാനായി
നാലായിരത്തിലധികം പ്രജകളാണ് എത്തിച്ചേർന്നത് താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ്, മറ്റു വിവിധ ഇനം കലാരൂപങ്ങളുടെ
അകമ്പടിയോടെയാണ് മഹാബലിയെ എതിരേറ്റത്. ഇരുനൂറ്റി എഴുപതുപേർ ഒരേ വേഷത്തിൽ ഒരേ ഭാവത്തിൽ ഒരേ താളത്തിൽ ഒരേ അംഗചലനങ്ങളോടെ അവതരിപ്പിച്ച മെഗാ തിരുവാതിര വർണ്ണനാതീതമായിരുന്നു, തദവസരത്തിൽ ഇന്ത്യൻ കൗണ്സിലേറ്റ് ജനറൽ മഞ്ജുനാഥ്, ജഡ്ജ് സുരേന്ദ്രൻപട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ, എന്നിവർമുഖ്യ അഥിതികളായിരുന്നു. അമ്പലപ്പറമ്പിലെ വമ്പൻ കൃഷിത്തോട്ടത്തിലെ പച്ചക്കറി ഉപയോഗിച്ചുള്ള ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മുപ്പത്തിഅഞ്ചോളം വിഭവങ്ങളോട് കൂടിയുള്ള മെഗാ സദ്യയിൽ ത്രിശൂർ അമ്പിസ്വാമിയുടെ പാലടപ്രഥമനും ചേർന്ന് രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെ നാലായിരത്തി ഇരുനൂറോളം അതിഥികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ക്ഷേത്രഭാരവാഹികൾ അവസരമൊരുക്കി. . വിവിധ ഡാൻസ്സ് കൂളുകൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, സ്കിറ്റുകൾ മറ്റു കലാരൂപങ്ങൾ എന്നിവ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ക്ഷേത്രത്തോട്ചേർന്നുള്ള 8.5 മില്യൺ ഡോളർ വിലയുള്ള 8.5 ഏക്കർ സ്ഥലം ശ്രീ മാധവൻപിള്ള CPA ഹൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു സംഭാവനയായി നൽകിയതായി രേഖാമൂലം അറിയിച്ചത് വൻ ജനാവലിയുടെ സന്തോഷത്തിനും പ്രശംസക്കും പാത്രീഭൂതമായി. ആഘോഷവേളയിൽ സീനിയർ ലൈഫ് മെമ്പേഴ്സിനെ ജീവൻ സാധന പുരസ്കാരം നൽകി ആദരിക്കുകയും അവരുടെ സംഭാവനയെ ഓർമ്മപ്പെടുത്തുകയും ചെയ്തു. പ്രസിഡന്റ് Dr.രാമദാസ്, സുനിൽ നായർ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈഓണാഘോഷം വൻ വിജയമാക്കിയ നല്ലവരായ എല്ലാ ഹൂസ്റ്റൺനിവാസികൾക്കും ഭാരവാഹികൾ നിസ്സീമമായ നന്ദി രേഖപ്പെടുത്തിയതോടെ
ഈ വർഷത്തെ ഓണാഘോഷത്തിന്റെ തിരശീലവീണു.
വാർത്ത അയച്ചത് : ശങ്കരൻകുട്ടി, ഹൂസ്റ്റൻ

Comments