
മലയാളികളുടെ പ്രിയ താരങ്ങളായ നസ്രിയ നസീമും ശ്രിന്ദയും ഒന്നിച്ചുള്ള മനോഹരമായ ഓണാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കേരള തനിമയാര്‍ന്ന സാരിയില്‍ സുന്ദരികളായെത്തിയ ഇരുവരുടെ ചിത്രങ്ങള്‍ ശ്രിന്ദയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
2010-ൽ കമൽ സംവിധാനം ചെയ്ത 'ഫോർ ഫ്രണ്ട്സ്' എന്ന സിനിമയിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ആഷിഖ് അബു ചിത്രം '22 ഫീമെയിൽ കോട്ടയം' എന്ന ചിത്രത്തിലെ ജിൻസി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് വന്ന രാജീവ് രവിയുടെ 'അന്നയും റസൂലും' ശ്രിന്ദയുടെ അഭിനയജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറി.
'1983', 'അമർ അക്ബർ അന്തോണി', 'ആട്', 'കുരുതി' തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ശ്രിന്ദ തിളങ്ങി. ഓണം റിലീസായി തീയേറ്ററുകളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലും ശ്രിന്ദ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.







Comments