ചിലപ്പോൾ ഒരു വാക്കിന്റെ ചെറിയൊരു ഉച്ചാരണ വ്യത്യാസം പോലും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകാറുണ്ട്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. വാസലിൻ എന്ന പേര് ‘ബേസലിൻ’ എന്ന് വിളിച്ച ദക്ഷിണ കൊറിയൻ കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോയാണ് ശ്രദ്ധ നേടിയത്. എന്നാൽ യുവതിയുടെ ഈ വ്യത്യസ്തമായ ഉച്ചാരണം വൈറലായതോടെ ബ്രാൻഡും അതിനൊപ്പം കൂടിയതാണ് കഥയെ കൂടുതൽ രസകരമാക്കിയത്.
ദക്ഷിണ കൊറിയൻ ക്രിയേറ്ററായ മിൻ ഡേ ലീ തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിൽ വാസലിന്റെ നിരവധി ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനിടെയാണ് ബ്രാൻഡിന്റെ പേര് ആവർത്തിച്ച് ‘ബേസലിൻ’ എന്ന് വിളിച്ചത്. വീഡിയോയ്ക്ക് 3.8 കോടിയിലധികം കാഴ്ചകൾ ലഭിച്ചതോടെ ഉച്ചാരണവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എന്തുകൊണ്ടാണ് വാസലിൻ ‘ബേസലിൻ’ എന്ന് വിളിക്കുന്നതെന്നായിരുന്നു പലരുടെയും സംശയം.
പിന്നീട് അതിന് പിന്നിലെ കാരണവും യുവതി തന്നെ വിശദീകരിച്ചു. കൊറിയൻ ഭാഷയിൽ ഇംഗ്ലീഷിലെ ‘വി’ ശബ്ദത്തിന് നേരിട്ടുള്ള സമാനതയില്ലെന്നും അതിനാൽ പലപ്പോഴും ‘വി’ ശബ്ദം ‘ബി’ യോട് അടുത്ത രീതിയിൽ ഉച്ചരിക്കപ്പെടാമെന്നുമായിരുന്നു വിശദീകരണം. ഇതോടെ ‘ബേസലിൻ’ എന്ന വിളിപ്പേര് തന്നെ സോഷ്യൽ മീഡിയയിലെ തമാശയായി മാറി.
എന്നാൽ കഥയിലെ ഏറ്റവും രസകരമായ ട്വിസ്റ്റ് എത്തിയത് വാസലിൻ ബ്രാൻഡ് തന്നെ രംഗത്തെത്തിയപ്പോഴാണ്. യുവതിയുടെ വീഡിയോയ്ക്ക് ബ്രാൻഡ് രസകരമായ കമന്റുകൾ നൽകുകയും പിന്നീട് അവരെ തമാശയായി ‘ബേസലിന്റെ സിഇഒ’ ആയി പ്രഖ്യാപിക്കുകയും ചെയ്തു. ‘വാസലിൻ ഇത്രയും ഐകോണിക് ആയി ഒരിക്കലും കേട്ടിട്ടില്ല’ എന്ന തരത്തിലുള്ള പ്രതികരണത്തിലൂടെയാണ് ബ്രാൻഡ് വൈറൽ ട്രെൻഡിനെ ഏറ്റെടുത്തത്. ചെറിയൊരു ഉച്ചാരണപ്പിഴയെ പോലും മികച്ച സോഷ്യൽ മീഡിയ നിമിഷമാക്കി മാറ്റിയ ബ്രാൻഡിന്റെ പ്രതികരണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ കൈയടി നേടുന്നത്.

Comments