തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘എയിംസിനെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിലും അങ്ങനെ ഒരു വാക്കേ ഉച്ചരിച്ചിട്ടില്ല. നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തു നോക്കാം’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരിൽ എയിംസ് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും എന്നാൽ കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ അത് ഇവിടെ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തൃശ്ശൂരിൽ മത്സരിക്കാൻ എത്തുന്നതിന് മുൻപ് എയിംസിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി സമ്മതിക്കുന്നു. രാഷ്ട്രീയ ഇടപെടലുകൾ കാരണം തകർന്ന ആലപ്പുഴയിലേക്ക് എയിംസ് വരണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും തൃശ്ശൂരിൽ വരണമെന്ന് താൻ മുൻപ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. പറഞ്ഞതു ചെയ്തില്ല എന്ന രീതിയിലുള്ള കണക്കെടുപ്പ് നടത്തുകയാണെങ്കിൽ കഴിഞ്ഞ 25 വർഷക്കാലത്ത് എംപി മാർ എന്തു ചെയ്തു എന്ന് നോക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിൽ എയിംസ് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനും എന്നു പറഞ്ഞ സുരേഷ് ഗോപി മണ്ണുത്തിയിലും പോലീസ് അക്കാദമിയിലും അതിന് സ്ഥലമുണ്ടെന്നും പറഞ്ഞു. ഇതിനുപുറമെ മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ 400 ഏക്കറോളം സ്ഥലവുമുണ്ടെന്നും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ വിമുഖത കാട്ടി. ഈ സർക്കാരെങ്കിലും അങ്ങനെ ചെയ്യാതിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Comments