സിനിമാ തിയേറ്ററുകള്ക്കുളളില് പ്രേക്ഷകര്‍ക്ക് ശല്യമുണ്ടാകുന്ന വിധത്തില്‍ ബഹളമുണ്ടാക്കുന്നവരെക്കുറിച്ച് രുക്ഷമായി പ്രതികരിച്ച് നടിയും ഇന്‍ഫ്ളുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്. കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് കാണാന്‍ പോയപ്പോഴുണ്ടായ ദുരനുഭവമാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
സിനിമ തിയറ്ററിനുളളിലെ ലൈംഗിക വൈകൃതമുളള ഗുണ്ടകളാണ് എപ്പോഴും സിനിമയുടെ അന്തരീക്ഷവും തിയറ്ററുകളും നശിപ്പിക്കുന്നതെന്ന് സൗഭാഗ്യ തുറന്നടിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സമയം മുഴുവന്‍ ഇത്തരം വ്യക്തികള്‍ അനാവശ്യവും അശ്ലീലവുമായ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എ റേറ്റഡ് രംഗങ്ങളെന്ന് പറയപ്പെടുന്ന സിനിമയിലെ രംഗങ്ങളെക്കാള്‍ അശ്ലീലവും അസഹ്യവുമാണ് ഇവരുടെ ഇത്തരം ശബ്ദപ്രയോഗങ്ങളെന്നും സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
സൗഭാഗ്യയുടെ പ്രതികരണത്തിന് പിന്നാലെ നിരവധിപ്പേരാണ് താരത്തിന് പിന്തുണയുമായെത്തുന്നത്. തിയറ്ററുകളില്‍ വന്ന് കുടുംബാംഗങ്ങള്‍ക്കും മറ്റ് പ്രേക്ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ചിലര്‍ നടത്തുന്ന അനാവശ്യ കൂവലുകളും മോശം പെരുമാറ്റങ്ങളും തടയാന്‍ തിയേറ്റര്‍ ഉടമകളും അധികൃതരും കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ചിലര്‍ അഭിപ്രായപ്പെട്ടു.
പൊതുയിടത്തില്‍ എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും തിയേറ്ററിനുളളില്‍ കാണിക്കുന്ന ഈ സംസ്കാരശൂന്യത ഒരു വലിയ കാര്യമായി കരുതുന്ന പൊതുശല്യങ്ങളാണ് ഇത്തരക്കാരെന്നും വിമര്‍ശനമുയരുന്നു.

Comments