More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി 78 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അറസ്റ്റിൽ

Authored by Web Desk | Last updated: 28 Aug 2026, 3:38 PM | 1 min read

Print

മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും, പിന്നീട് ഗുജറാത്ത് ഹൈക്കോടതി വെറുതെവിടുകയും ചെയ്തയാൾ, മറ്റൊരു ബലാത്സംഗക്കൊല കേസിൽ അറസ്റ്റിൽ.

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി 78 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അറസ്റ്റിൽ
രാജ്കോട്ട്: മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും, പിന്നീട് ഗുജറാത്ത് ഹൈക്കോടതി വെറുതെവിടുകയും ചെയ്തയാൾ, മറ്റൊരു ബലാത്സംഗക്കൊല കേസിൽ അറസ്റ്റിൽ. ഓഗസ്റ്റ് 21 ന് ആജി ഡാമിന് സമീപം മൃതദേഹം കണ്ടെത്തിയ 76 കാരിയായ വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 33 കാരനായ പ്രതി അറസ്റ്റിലായത്.

രമേഷ് വൈധുക്രിയ എന്ന പ്രതിയെ 13 കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്.
രാജ്കോട്ട്-ഭാവ്നഗർ ഹൈവേയിൽ ആജി ഡാമിന്റെ കരയിലുള്ള മൊഗൽ മാതാജി ക്ഷേത്രത്തിന് സമീപത്തുനിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആജി ഡാം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു.

രാജ്കോട്ട്-അഹമ്മദാബാദ് ഹൈവേയിലെ സത് ഹനുമാൻ ക്ഷേത്രത്തിന് സമീപം ഭിക്ഷ യാചിച്ചിരുന്നയാളാണ് വയോധിക. ഓഗസ്റ്റ് 19-ന് രാവിലെ ഇവരെ കൊച്ചുമകൻ ക്ഷേത്രത്തിന് സമീപം എത്തിച്ചു. വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വയോധികയെ കാണാനില്ലായിരുന്നു. അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്തതിനെത്തുടർന്ന് ഓഗസ്റ്റ് 20-ന് കുവാദ്വ റോഡ് പൊലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു.

വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈധുക്രിയ തന്റെ ഓട്ടോയിൽ വയോധികയെ കയറ്റിക്കൊണ്ടുപോകുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അദ്ദേഹം അവരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും, വിജനമായ സ്ഥലത്ത് വെച്ച് ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടർന്ന് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് ആജി ഡാമിന് സമീപം തള്ളുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

2018-ൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തോറാല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 2020 മാർച്ചിൽ ഈ കേസിൽ വൈധുക്രിയക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ ഇയാളെ ഈ വർഷം ഫെബ്രുവരിയിലാണ് ഹൈക്കോടതി വെറുതെവിട്ടത്.

Tags

  • crime
  • rape and murder

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ