ന്യൂഡൽഹി: ബിജെപി മുൻ എംപിയും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയുടെ കോടിക്കണക്കിന് രൂപയുടെ കടബാധ്യത എഴുതിത്തള്ളിയ നടപടിക്കെതിരെ കോൺഗ്രസ്. “നരേന്ദ്ര മോദിയുടെ സുഹൃത്താണെങ്കിൽ കോടികളുടെ കടം എഴുതിത്തള്ളും; കർഷകനാണെങ്കിൽ ഓരോ ചില്ലിക്കാശും തിരിച്ചുപിടിക്കും” എന്ന വിമർശനവുമായി കോൺഗ്രസ് എക്സിൽ കുറിച്ചു.
ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നൽകാനുള്ള ₹22,006.57 കോടിയിൽ വെറും ₹6.5 കോടി തിരിച്ചടച്ചാൽ മതിയെന്നാണ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ്. അതായത്, മൊത്തം ക്ലെയിം ചെയ്ത തുകയിൽ 100 രൂപയ്ക്ക് ഏകദേശം 3 പൈസ മാത്രം തിരിച്ചടച്ചാൽ മതിയാകും.
ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് നൽകിയ കേസിലാണ് എൻസിഎൽടിയുടെ നടപടി. ഇതോടെ വായ്പ നൽകിയ ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും തുകയുടെ 99.97 ശതമാനത്തോളം നഷ്ടപ്പെടും.
സുഭാഷ് ചന്ദ്രയുടെ സ്ഥാപനമായ വിവേക് ഇൻഫോകോണിന് വേണ്ടി ₹170 കോടി വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് എൻസിഎൽടിയെ സമീപിച്ചത്. നിലവിൽ സുഭാഷ് ചന്ദ്രയ്ക്കുള്ള വ്യക്തിഗത ആസ്തികൾ പരിമിതമാണെന്നും, അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചാലും ബാങ്കുകൾക്ക് ഇതിലും കൂടുതൽ തുക ലഭിക്കില്ലെന്നും ട്രൈബ്യൂണൽ വിലയിരുത്തി.

Comments