കൊച്ചി: മുസ്ലിംലീഗിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് വളച്ചൊടിക്കാതെ നേരിട്ട് പറയുന്നയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘടിച്ചവർ കേരളത്തിലുണ്ട്. മതത്തിന്റെ പേരിൽ സംഘടിച്ചവർ ഇന്ന് എവിടെയെത്തിയെന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു സമുദായത്തിനും എതിരല്ലെന്നും സ്വന്തം സമുദായത്തിന്റെ ദുഃഖമാണ് പറയുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ‘ലീഗിനെയാണ് പറഞ്ഞത്, മുസ്ലിമിനെ അല്ല’ എന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷം എൽഡിഎഫ് ഭരിച്ചതിന് പിന്നിൽ നയിച്ചവരുടെ ഗുണമാണെന്നും ഭരണം നഷ്ടപ്പെടാൻ കാരണമായത് എന്താണെന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്നം താനാണെങ്കിൽ വടക്കൻ കേരളത്തിൽ ഇത്രയും വോട്ട് എങ്ങനെ ലഭിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
പിഎസ്സിയിലെ മുസ്ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോൾ ഈഴവരുടെ കാര്യത്തിൽ പരിഗണന ഉണ്ടായില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എന്നും നീതി നിഷേധിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗമാണ് ഈഴവരെന്നും അദ്ദേഹം പറഞ്ഞു. ജാതി സംവരണമുള്ള നാട്ടിൽ ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്നും വ്യക്തമാക്കി.
എ.എൻ. ഷംസീറിനും മറുപടി: ഗണപതി മിത്താണെന്ന് ഷംസീർ തന്നെ പറഞ്ഞിട്ടില്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തെന്നും അവയ്ക്ക് നിയമസഭയിൽ ഭരിക്കാനുള്ള സാഹചര്യം ഉണ്ടായില്ലേയെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് നിന്ന് ഒരു ആവശ്യം ഉയർന്നാൽ ചട്ടവും നിയമവും ഉണ്ടാകുന്ന സാഹചര്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്ത് മാത്രമല്ല കാസർഗോഡും ഈഴവ സമുദായത്തിന് അർഹമായത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാൽ കുലദ്രോഹിയായി ചിത്രീകരിക്കുന്ന കാലമാണെന്നും കൂട്ടിച്ചേർത്തു.
ജാതിയല്ല, നീതിയാണ് പറയുന്നത് എന്ന നിലപാടാണ് വെള്ളാപ്പള്ളി ആവർത്തിച്ചത്. മറ്റു സമുദായങ്ങൾ നീതി ആവശ്യപ്പെട്ടാൽ അത് നീതിയെന്നും തങ്ങൾ പറയുമ്പോൾ ജാതിയെന്നും വിലയിരുത്തുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആദർശ രാഷ്ട്രീയം ഇല്ലാതായെന്നും ഇപ്പോൾ നടക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും എല്ലാവർക്കും ന്യൂനപക്ഷ വോട്ടുകൾ മാത്രമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

Comments