പ്രായാധിക്യത്താല്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനു കരസേനാ ഉപമേധാവി ലഫ്. ജനറല്‍ രാജീവ് ഘായ് പിന്‍ഗാമിയാകുമെന്നു സൂചന.
അതിര്‍ത്തി തര്‍ക്കപരിഹാര ചര്‍ച്ചകളിലടക്കം വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകളിലെ രാജീവ് ഘായ്യുടെ സാന്നിധ്യം ഈ സൂചനയ്ക്ക് ആക്കംകൂട്ടുന്നു. അജിത് ദോവലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥന്‍കൂടിയാണ് രാജീവ് ഘായ്. ദോവല്‍ ആസൂത്രണം ചെയ്ത പല പദ്ധതികളും സൈനികതലത്തില്‍ നടപ്പാക്കിയതു രാജീവ് ഘായ്യുടെ നേതൃത്വത്തിലായിരുന്നു.
വിദേശകാര്യ മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയിച്ച ഉദ്യോഗസ്ഥരാണ് മുന്‍കാലങ്ങളില്‍ പ്രധാനമന്ത്രിമാരുടെ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റിരുന്നത്. എന്നാല്‍, മോദി സര്‍ക്കാര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ അജിത് ദോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. അതോടെ ഇന്ത്യയുടെ വിദേശകാര്യ നയങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സ്വാധീനം വര്‍ധിച്ചു.
കരസേന ഉപമേധാവിയായ ലഫ്. ജനറല്‍ രാജീവ് ഘായ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റിന്റെ മിലിട്ടറി ഉപദേഷ്ടാവാണ്. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിരുന്നു.
രഹസ്യാന്വേഷണതലത്തില് ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തു തിരിച്ചടി നല്‍കിയിരുന്ന അജിത് ദോവല്‍ ശൈലിയിലൂടെ ഇന്ത്യയുടെ നയതന്ത്രരംഗത്ത് രൂപപ്പെട്ട നയത്തിനു 'ദോവല്‍ ഡോക്ട്രിന്‍' എന്നാണ് വിശേഷണം. അതില്‍നിന്നു മാറി നേരിട്ടുള്ള സൈനിക ഇടപെടലുകളലേക്കാകും ഇനി ഇന്ത്യയുടെ വിദേശകാര്യ നയതന്ത്രമെന്നാണു പിന്‍ഗാമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.
ദോവലിനുശേഷം സൈനിക ഉദ്യോഗസ്ഥനെ നേരിട്ടു സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നതോടെ ഇന്ത്യയുടെ വിദേശകാര്യ നയതന്ത്രമുഖം മാറുകയും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ പരിഹാരം സൈനികതല മറുപടികളിലേക്കു നീങ്ങുകയും ചെയ്ുമെന്നാണ് വിലയിരുത്തല്‍. ഇസ്രയേലിനു സമാനമായ രീതിയില്‍ അടിക്ക് അപ്പപ്പോള്‍ തിരിച്ചടിയെന്ന നിലയിലേക്ക് ഇന്ത്യയുടെ വിദേശകാര്യ നയതന്ത്രം പൊളിച്ചെഴുതാനുള്ള സാധ്യതയാണ് ഇതിലൂടെ വിദഗ്ധര്‍ കാണുന്നത്. വിദേശകാര്യ ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന വേളകളില്‍ നയതന്ത്രതലത്തിലാണ് രാജ്യാന്തര തര്‍ക്കങ്ങളില്‍ പരിഹാരം കണ്ടെത്തിയിരുന്നത്. എന്നാല്‍, ദോവല്‍ ഉപദേഷ്ടാവായതോടെ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണങ്ങളിലൂടെ മറുപടി നല്‍കുന്നതിനായി ഊന്നല്‍. സര്‍ജിക്കല്‍ സ്ൈട്രക്കിലും ബാലാക്കോട്ട് ആക്രമണത്തിലും ഓപ്പറേഷന് സിന്ദൂറിലും പ്രകടമായത് ഇതായിരുന്നു. ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്കുശേഷം വിവിധ രാജ്യങ്ങളില്‍ അതീവ സുരക്ഷയോടെ കഴിഞ്ഞിരുന്ന ഭീകരരെ വകവരുത്തുന്ന 'അജ്ഞാത'രുടെ ഓപ്പറേഷനുകള്‍ക്കു പിന്നില്‍ ദോവലാണെന്നു ലോകം അടക്കംപറഞ്ഞു. 2020നുശേഷം മുപ്പതിലേറെ ഭീകരരാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1988 ലെ ഓപ്പറേഷന് ബ്ലാക്ക് തണ്ടര്‍ രണ്ടില്‍, റിക്ഷക്കാരന്റെയും ഐ.എസ്.ഐ. ഏജന്റിന്റെയും വേഷം കെട്ടി സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ നുഴഞ്ഞുകയറി നിര്‍ണായക വിവരങ്ങള്‍ സൈന്യത്തിനു നല്കിയതു ദോവലായിരുന്നു. ദീര്‍ഘകാലം ലാഹോറിലെ തെരുവുകളിലൂടെ വേഷംമാറി നടന്ന് ഈ ഉത്തരാഖണ്ഡുകാരന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അല്‍പ്പം ബുദ്ധിമുട്ടി പടിക്കെട്ടുകള്‍ കയറുന്ന അജിത് ദോവലിന്റെ ഒരു വീഡിയോ ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണു പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ച സജീവമായത്.
ജിനേഷ് പൂനത്ത്

Comments