വടകര: മാടാക്കര പള്ളിയില്‍ പോലീസ് നടത്തിയ ഇടപെടലില്‍ തെറ്റില്ലെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍. പള്ളി പരിപാലിക്കാനും അതിലെ ക്രമസമാധാനം ഉറപ്പാക്കാനും ഉത്തരവാദിത്വപ്പെട്ടവര്‍ മഹല്ല് കമ്മിറ്റിയാണ്.
ആരാധനാലയത്തില്‍ നിയമ-സമാധാന പ്രശ്നമുണ്ടാകുന്ന സാഹചര്യത്തില്‍ പോലീസിന്റെ സഹായം തേടുന്നത് കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്. അതിനാലാണ് സഹായം തേടിയതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ് ഓഫീസര്‍മാര്‍ ബൂട്ട് അഴിച്ചുമാറ്റിയാണ് പള്ളിയില്‍ കടന്നത്. പ്രശ്നമുണ്ടാക്കിവരെ പിന്തിരിപ്പിക്കാന് ഏറെസമയം ശ്രമിച്ചെങ്കിലും കൂടുതല്‍ വഷളായതോടെയാണ് കൂടുതല്‍ പോലീസ് സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനെത്തിയത്. നാടിനെ കൂട്ടിയിണക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരു വിഭാഗത്തിന്റെ മാത്രം വാദംകേട്ട് പ്രസ്താവന നടത്തുന്നത് സമൂഹത്തില്‍ കൂടുതല്‍ ഭിന്നത സൃഷ്ടിക്കും. സംഭവത്തിനുശേഷം ഒരു രാഷ്ട്രീയപ്പാര്‍ട്ടി നേതാവും കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാതെയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എല്ലാ അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ട ശേഷമാണ് പോലീസിനെ സമീപിച്ചത്. അതിനാല്‍ പോലീസ് ഇടപെടല്‍ അനാവശ്യമായിരുന്നെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. വലിയൊരു സംഘര്‍ഷത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നതു തടയാന്‍ പോലീസിന്റെ ഇടപെടല്‍ സഹായിച്ചു. പള്ളി എല്ലാവര്‍ക്കുമുള്ളതാണ്.
എന്നാല്‍ അതിന്റെ ദൈനംദിന പരിപാലനത്തിനും ക്രമസമാധാനത്തിനും ഉത്തരവാദിത്വമുള്ളത് നിയമപരമായി നിലവിലുള്ള മഹല്ല് കമ്മിറ്റിയാണ്. പോലീസുകാരെ സ്ഥലംമാറ്റിയത് തെറ്റായ സന്ദേശമാണെന്നും ചോദ്യത്തിനു മറുപടിയായി ഭാരവാഹികള്‍ പറഞ്ഞു. പള്ളിക്കമ്മറ്റി ഭാരവാഹികളായ കെ.സി. മമ്മു, കുഞ്ഞമ്മദ് നാലുപുരക്കന്, സി.കെ. നദിം, ബഷീര്‍ ചമ്പോളി, അസറുദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments