തിരുവനന്തപുരം: മലയാളിയുടെ മദ്യാസക്തിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇത്തവണയും ഞെട്ടിക്കുന്നു. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകള്‍ വഴി തിരുവോണത്തിന് മുന്നേയുള്ള മൂന്ന് ദിവസങ്ങള്‍ കൊണ്ട് നടന്നത് 49 കോടിയുടെ മദ്യവില്‍പ്പനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നാലുകോടിയുടെ അധിക മദ്യവില്‍പ്പന നടത്തിയത്. ബീവറേജസ് വഴി നടന്ന വില്‍പ്പനയുടെ കണക്കിന് പിന്നാലെയാണ് ഈ കണക്കുകളും ഞെട്ടിക്കുന്നത്.
ഉത്രാടം വരെയുള്ള മദ്യവില്‍പ്പനയുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഉത്രാടദിനം മാത്രം 20.5 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ 48 ഔട്ട്‌ലെറ്റുകള്‍ വഴി നടത്തിയ മദ്യവില്‍പ്പനയായിരുന്നു ഇത്. കഴിഞ്ഞവര്‍ഷത്തെ കണക്കുകളുമായി താരതമ്യം നടത്തുമ്പോള്‍ ഉത്രാടദിനത്തില്‍ മാത്രം വില്‍പ്പന അല്‍പ്പം കുറവാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 21 കോടിയുടെ വിറ്റുവരവ് ഉണ്ടായി.
ഓണക്കാലത്തെ ബെവ്‌കോ വഴിയുള്ള മദ്യവില്‍പ്പനയിലും വന്‍ വര്‍ധന ഉണ്ടായിരുന്നു. ഓഗസ്റ്റ് 24 വരെയുള്ള ആറ് ദിവസത്തെ മാത്രം ബെവ്‌കോയിലെ വില്‍പ്പന 512.11 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 460.80 കോടി രൂപ ആയിരുന്നു. 52 കോടിക്ക് അടുത്ത് വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വില്‍പ്പന നടന്നു.

Comments