ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സിജെപി ഉയര്‍ത്തിവിട്ട പ്രതിഷേധം ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും ഉണ്ടാക്കിയ തലവേദന ചില്ലറയായിരുന്നില്ല. ഇപ്പോഴും ഇന്ത്യയുടെ പല ഭാഗത്തും സമ്മര്‍ദ്ദം ഉയര്ത്തിക്കൊണ്ടുമിരിക്കുന്ന സാഹചര്യത്തില്‍ ജെന്‍സീയെ പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. യുവതലമുറയെ ലക്ഷ്യമിട്ട് ഡിജിറ്റല്‍ തന്ത്രം അടിമുടി മാറ്റിമറിക്കാനൊരുങ്ങുകയാണ് ബിജെപി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്രചാരണ തന്ത്രങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. പരമ്പരാഗത രാഷ്ട്രീയ ശൈലികള്‍ക്ക് പകരം പോപ്പ്-കള്‍ച്ചര്‍ പരാമര്‍ശങ്ങള്‍, ഇന്റര്‍നെറ്റ് മീമുകള്‍, എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദൃശ്യങ്ങള്‍, ജനപ്രിയ ജെന്‍-സി സംസാരശൈലി എന്നിവയാണ് ഇപ്പോള്‍ പാര്‍ട്ടി ഐടി സെല്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
'സ്പാര്‍ട്ടക്കസ്' പരമ്പരയിലെ മാതൃകയിലുള്ള യുദ്ധാഹ്വാനങ്ങള്‍ മുതല്‍ 'മോട്ടു-പട്ലു', 'സ്പൈഡര്മാന്', 'അമേരിക്കന്‍ സൈക്കോ' തുടങ്ങിയ സിനിമകളിലെയും ഷോകളിലെയും കഥാപാത്രങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനായി പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നു. 'ബ്രോത്താ', 'ഡെലൂലു', 'കിണ്ട ചിക്ക്', 'ഇറ്റ്സ് ഡണ്‍ ബ്രോ!' തുടങ്ങിയ ആധുനിക യുവജന ഭാഷാ പ്രയോഗങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പോസ്റ്റുകളിലും ക്യാപ്ഷനുകളിലും വ്യാപകമായി ഇടംപിടിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് ആധുനിക എഐ കാര്‍ട്ടൂണ്‍ സ്ട്രിപ്പുകളും ട്രോളുകളും തയ്യാറാക്കി ഡിജിറ്റല്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന ജെന്‍-സി, മില്ലേനിയല്‍ തലമുറകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ സ്വാധീനിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
തങ്ങളെ 'ഭൂതകാലത്തില്‍ തങ്ങിനില്‍ക്കുന്നവര്‍' എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ വാദങ്ങളെ പൊളിച്ചടുക്കാനും, യുവതയുടെ ഡിജിറ്റല്‍ ഇടങ്ങളില്‍ സ്വന്തം നയങ്ങള്‍ എത്തിക്കാനും ഈ ട്രെന്‍ഡ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, കോണ്‍ഗ്രസും 'ഛാത്രോം കി ഗൂഞ്ച്' പോലുള്ള പ്രത്യേക പരമ്പരകളിലൂടെ യുവജനങ്ങളെ ഒപ്പം നിര്‍ത്താനുള്ള കടുത്ത മത്സരത്തിലാണ്. പരമ്പരാഗത രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം സൈബര്‍ ഇടങ്ങളിലെ ഭാഷയറിഞ്ഞ് കളിക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറെടുക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയൊരു ഡിജിറ്റല്‍ യുദ്ധമുഖം തുറക്കുകയാണ്.

Comments