താൻ അല്ലു അർജുന്റെ കടുത്ത ആരാധകയാണെന്ന് വെളിപ്പെടുത്തി നടി മമിത ബൈജു. കാസിയോ വാച്ചുകളോടുള്ള തന്റെ പ്രിയം ആരംഭിക്കാൻ കാരണം പോലും അല്ലു അർജുനോടുള്ള ഈ ആരാധനയാണെന്ന് താരം വ്യക്തമാക്കുന്നു.
മുമ്പ് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് മമിത ആരാധന തുറന്നുപറഞ്ഞത്. വർഷങ്ങൾക്ക് ശേഷം മമിതയുടെ ഈ പഴയ അഭിമുഖത്തിലെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്.
''അല്ലു അര്‍ജുന്റെ ഭയങ്കര ഫാനാണ് ഞാന്‍. പാട്ടുകളൊക്കെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ കാസിയോ ഫാന്‍ ആകാന്‍ കാരണം അല്ലു അര്ജുന് സാര്‍ ആണ്. ഗജ പോക്കിരി, റോമിയോ ആന്റ് ജൂലിയറ്റ്, ഇതിലൊക്കെയായി തുടങ്ങിയതാണ് കാസിയോ വാച്ചിനോടുള്ള പ്രേമം'' മമിത ബൈജു പറയുന്നു.
''ആളുടെ ഡ്രസിങ് കോപ്പിയടിച്ചിട്ടുണ്ട്. 5,6,7,8 ക്ലാസുകളിലൊക്കെ പഠിക്കുമ്പോള്‍ ആദ്യം സ്കിന്‍ഫിറ്റ് ബെനിയന് ഇടും. അതിന് പുറത്തൂടെ ചെക് ഷര്‍ട്ട് ഇടും. ബനിയന്റെ കൈ കാണിക്കും. ഷര്‍ട്ടിന്റെ കൈ മടക്കി വെക്കും. ഷര്‍ട്ട് ബട്ടണ്‍ തുറന്നിടും. അങ്ങനെയുള്ള പരിപാടികളൊക്കെ ഉണ്ടായിരുന്നു. അല്ലുവിന്റെ സിനിമകളില്‍ കുറേ തവണ കണ്ടിട്ടുള്ളത് ഹാപ്പി ബി ഹാപ്പി, ഗജ പോക്കിരി, റോമിയോ ആന്റ് ജൂലിയറ്റ് എന്നിവയാണ്. ഇതിന്റെയൊക്കെ തെലുങ്കും കണ്ടിട്ടുണ്ട്'' എന്നും മമിത പറയുന്നു.
അതേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ബെത്ലഹേം കുടുംബ യൂണിറ്റ് ആണ് മമിത അഭിനയിച്ച് ഒടുവില്‍ റിലീസായ ചിത്രം. ഗീരിഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്.

Comments