മാഞ്ചസ്റ്റര്‍: എന്‍സോ മാരെസ്കയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം. എര്‍ലിങ് ഹാലന്‍ഡും റയാന് ചെര്‍കിയും രണ്ടുതവണ വീതം ലക്ഷ്യം കണ്ട മത്സരത്തില്‍ സിറ്റി ഗോളി ഡൊന്നൊരുമയുടെ പിഴവില്‍ ക്രിസ്റ്റല്പാലസിന് ഒരു ഗോള്‍ സമ്മാനിച്ചു.
കഴിഞ്ഞ സീസണില്‍ 27 ലീഗ് ഗോളുകളുമായി ടോപ് സ്കോററായ ഹാലന്‍ഡ്, 17-ാം മിനിറ്റില്‍ അന്റോയിന്‍ സെമെന്യോ നല്കിയ പന്തില്‍ നിന്ന് മനോഹരമായ ഹെഡ്ഡറിലൂടെ ഈ സീസണിലെ തന്റെ ആദ്യ ഗോള്‍ നേടി സിറ്റിയെ മുന്നിലെത്തിച്ചു. എതിരാളികളുടെ പ്രതിരോധത്തെ വെട്ടിച്ച് 54-ാം മിനിറ്റില്‍ മനോഹരമായ ഫിനിഷിലൂടെ ചെര്‍കി ലീഡ് ഇരട്ടിയാക്കി. എന്നാല്‍ രണ്ട് മിനിറ്റിനു ശേഷം പാലസ് ഒരു ഗോള്‍ തിരിച്ചടിച്ചു. സിറ്റിയുടെ മതില് തീര്‍ത്ത താരങ്ങള്‍ക്ക് മീതേയിലൂടെ യെരേമി പിനോ എടുത്ത ഫ്രീ കിക്ക് ക്രോസ് ബാറിലിടിച്ച ശേഷം ഡൊണ്ണറുമ്മയുടെ ദേഹത്ത്തട്ടി പോസ്റ്റിലിറിങ്ങി ഗോളാവുകയായിരുന്നു.
എങ്കിലും, 59-ാം മിനിറ്റില്‍ ക്രിസ് റിച്ചാര്‍ഡ്സില്‍ തട്ടിത്തെറിച്ചെത്തിയ പന്ത് ഗോളാക്കി മാറ്റിക്കൊണ്ട് ചെര്‍കി ലീഡ് 3-1 ആയി ഉയര്‍ത്തി. തുടര്‍ന്ന് ഫില്‍ ഫോഡന്റെ മികച്ച മുന്നേറ്റത്തിനൊടുവില്‍ സിറ്റിയുടെ നാലാം ഗോളും നേടി ഹാലന്‍ഡ് തന്റെ പട്ടിക പൂര്‍ത്തിയാക്കി. ക്രിസ്റ്റല്‍ പാലസിനെതിരെ കളിച്ച അവസാന ആറ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് ഹാലന്‍ഡ് ഇതിനകം 10 ഗോളുകള്‍ നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ബയേണ്‍ മ്യൂണിക് 5 സ്റ്റുട്ഗര്‍ട്ട് 0
മ്യൂണിക്: ജര്‍മ്മന്‍ ബുണ്ടാസ് ലീഗ് ഫുട്ബോളില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ വമ്പന്മാരായ ബയേണ്‍ മ്യുണികിന് തകര്‍പ്പന്‍ ജയം. സ്റ്റുട്ട്ഗാര്ട്ടിനെതിരെ 5-0 ന്റെ അനായാസ വിജയം നേടിയെടുത്തു. ഉപാമകാനോ, മൈക്കല്‍ ഒലീസേ, പാവ്ലോവിക്, ലൂയിസ് ഡയസ് എന്നിവര്‍ ബയേണിനായി സ്കോര്‍ ചെയ്തപ്പോള്‍ ഒരുഗോള്‍ വാഗ്നോമാന്റെ ദാനഗോളുമായി മാറി.
ജോഷ്വ കിമ്മിഹിന്റെ കോര്‍ണറില്‍ നിന്ന് തൊടുത്ത മികച്ചൊരു ഹെഡ്ഡറിലൂടെ ഡയോട്ട് ഉപമേകാനോയാണ് ബയേണിനെ ആദ്യം മുന്നിലെത്തിച്ചത്. ബയേണിന്റെ മുന്നേറ്റങ്ങളെ തടയാന്‍ സ്റ്റുട്ട്ഗാര്‍ട്ട് ഗോള്‍കീപ്പര്‍ ഫാബിയന്‍ ബ്രെഡ്ലോ നിരവധി മികച്ച സേവുകള്‍ നടത്തി. ഒടുവില്‍ ജോഷ വഗ്മാന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ സ്റ്റുട്ട്ഗാര്‍ട്ട് സമനില പിടിച്ചു. എന്നാല്‍ സമനിലയ്ക്ക് അധികം ആയുസ് ഇല്ലായിരുന്നു. കിമ്മിഹിന്റെ പാസില്‍ നിന്ന് കൃത്യമായി ഇടംകണ്ടെത്തിയ മൈക്കല്‍ ഒലിസെ ബയേണിനെ വീണ്ടും മുന്നിലെത്തിച്ചു.
തുടര്‍ന്ന് അല്‍ഫോന്‍സോ ഡേവീസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ സ്റ്റുട്ട്ഗാര്‍ട്ടിന്റെ ഗോള്‍സ്കോററായ വഗ്മാന് അറിയാതെ സ്വന്തം പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റിയത് ബയേണിനെ വീണ്ടും മുന്നില്‍ കടത്തി. ഹാരി കെയ്ന്റെ പാസില്‍ നിന്ന് ഒലിസെ രണ്ടാമതൊരു ഗോള്‍ കൂടി നേടിയെന്ന് കരുതിയെങ്കിലും, വീഡിയോ അസിസ്റ്റന്റ് റെഫറി പരിശോധനയില്‍ അത് ഓഫ്സൈഡ് ആണെന്ന് കണ്ട് റദ്ദാക്കി.
പകരക്കാരനായി ഇറങ്ങിയ ഇസ്മായില്‍ സൈബാരിയുടെ മികച്ചൊരു ടീം പ്ലേയ്ക്ക് ഒടുവില്‍ അലക്സാണ്ടര്‍ പാവ്ലോവിച്ച് ബയേണിന്റെ നാലാം ഗോള്‍ നേടി. പിഎസ്വി ഐന്‍ഡ്ഹോവനില്‍ നിന്ന് 43 ദശലക്ഷം പൗണ്ടിന് ടീമിലെത്തിയ ബുണ്ടസ്ലീഗ അരങ്ങേറ്റക്കാരനായ സൈബാരി നല്കിയ പന്തിലൂടെ, ഇഞ്ചുറി ടൈമില്‍ ലൂയിസ് ഡിയാസ് ബയേണിന്റെ അഞ്ചാം ഗോളും സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച ജര്‍മ്മന്‍ സൂപ്പര്‍ കപ്പില്‍ ബോറുസിയ ഡോര്‍ട്ട്മുണ്ടിനെ 2-1ന് പരാജയപ്പെടുത്തിയ വിന്‍സെന്റ് കമ്പനിയുടെ സംഘം, ഈ സീസണും തുടര്‍ച്ചയായ വിജയങ്ങളോടെയാണ് ആരംഭിച്ചിരിക്കുന്നത്.
ലില്ലി 2 പിഎസ്ജി 2
പാരീസ്: കീരീടം നിലനിര്‍ക്കാനുള്ള ലീഗ് 1 പോരാട്ടത്തിന്റെ തുടക്കത്തില്‍, തുടര്‍ച്ചയായ രണ്ടാം വാരാന്ത്യത്തിലും രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ച് പാരിസ് സെന്റ് ജെര്മെയ്ന്. ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ നേടി ലില്ലിയെ ഞെട്ടിച്ചാണ് പിഎസ്ജി സമനില പിടിച്ചെടുത്തത്.
ഒളിവിയര്‍ ജിറൂഡിന്റെ ഇരട്ട അസിസ്റ്റുകളില്‍ ഹരാള്ഡ്സണും ഡിലെയ്ന് ബക്വയും നേടിയ ഗോളുകളില്‍ ലില്ലി തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ വീടിഞ്ഞയുടേയും മാര്ക്വീനോസിന്റെയും ഗോളുകളില്‍ പിഎസ്ജി ഒരു പോയിന്റ് പിടിച്ചുവാങ്ങിക്കൊണ്ടു പോകുകയായിരുന്നു.
ആദ്യപകുതിയില്‍ 39 കാരനായ മുന്‍ ഫ്രഞ്ച് മുന്നേറ്റനിര താരം ഒളിവിയര്‍ ജിറൂഡ് നല്കിയ പന്തില്‍ നിന്ന് 20 യാര്‍ഡ് അകലെ നിന്നുമാണ് ഹകോണ്‍ ഹരാള്‍ഡ്സണ്‍ ലില്ലിയെ മുന്നിലെത്തിച്ചത്. ജിറൂഡിന്റെ മറ്റൊരു അസിസ്റ്റില്‍ രണ്ടാം പകുതിയില്‍ നോട്ടിങ്ഹാം ഫോറസ്റ്റില്‍ നിന്ന് ലോണിലെത്തി അരങ്ങേറ്റം കുറിച്ച ഡിലെയ്ന് ബക്വ, 84-ാം മിനിറ്റില്‍ മനോഹരമായ ഒരു ലോങ് റേഞ്ചറിലൂടെ രണ്ടാം ഗോളും നേടി.
എന്നാല്‍ 91-ാം മിനിറ്റില്‍ മനോഹരമായൊരു ഷോട്ടിലൂടെ വിറ്റിന്യ പന്ത് വലയുടെ ടോപ് കോര്ണറിലെത്തിച്ചതോടെ പിഎസ്ജിക്ക് പ്രതീക്ഷ തിരിച്ചുകിട്ടി. തുടര്‍ന്ന് നാല് മിനിറ്റിന് ശേഷം, പോര്‍ച്ചുഗീസ് താരം നല്കിയ ക്രോസില്‍ നിന്ന് മാര്‍ക്വിനോസ് ഹെഡ്ഡറിലൂടെ സമനില ഗോള്‍ നേടി. മത്സരത്തിന് മുന്നോടിയായുള്ള വാം അപ്പിനിടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റതായി കണ്ടിട്ടും പിഎസ്ജി ഗോള്‍കീപ്പര്‍ മാട്വേ സഫോനോവ് കളത്തിലിറങ്ങി.
കഴിഞ്ഞ ആഴ്ച റെന്നെസിനെതിരെയും 2-0 ന് പിന്നില്‍ നിന്ന ശേഷമാണ് പിഎസ്ജി തിരിച്ചടിച്ച് സമനില നേടിയത്. അതേസമയം ഈ സീസണില്‍ ഇതുവരെ പിഎസ്ജിയ്ക്ക് ആഭ്യന്തര മത്സരങ്ങളില്‍ വിജയിക്കാനായിട്ടില്ല.

Comments