More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'നടക്കാവ് മോഡൽ' വരുന്നു; ചരിത്രം തിരുത്താൻ! ഷബാന ഫൈസലിന് അന്താരാഷ്ട്ര അംഗീകാരം

Authored by Web Desk | Last updated: 29 Aug 2026, 3:38 PM | 2 min read

Print
'നടക്കാവ് മോഡൽ' വരുന്നു; ചരിത്രം തിരുത്താൻ! ഷബാന ഫൈസലിന് അന്താരാഷ്ട്ര അംഗീകാരം
തിരുവനന്തപുരം:കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് ആധുനിക അടിസ്ഥാനത്തിൽ ഭൗതിക അധ്യയന സാഹചര്യങ്ങളൊരുക്കി ശ്രദ്ധേയയായ ഷബാന ഫൈസലിന് അന്താരാഷ്ട്ര അംഗീകാരം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പടെയുള്ള വിദ്യാഭ്യാസ വിചക്ഷണരുമായി ചർച്ച നടത്താനിരിക്കവെയാണ് ഷബാനയെ തേടി അന്താരാഷ്ട്ര തലത്തിൽ നിന്നും തന്നെ പ്രശംസ തേടിയെത്തിരിക്കുന്നത്.

തന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാനാണ് ഷഫാനയുടെ പദ്ധതി. 'നടക്കാവ് മോഡൽ' അടിസ്ഥാന ഭൗതിക അധ്യയന സാഹചര്യമൊരുക്കൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഉണർവേകും. ജമ്മു കാശ്മീർ അടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നടക്കാവ് മാതൃക സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ആഗോള ബിസിനസ് നേതൃത്വനിരയിലും ജീവകാരുണ്യ പ്രവർത്തനരംഗത്തും ഷബാന ശ്രദ്ധേയയാണ്. ഭർത്താവ് ഫൈസലുമായി ചേർന്ന് യു. എ. ഇ കേന്ദ്രമാക്കി 2007ൽ ആരംഭിച്ച ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതുമാതൃകയാണ്. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന അധ്യായന വികസന രംഗത്തും "ഗിവിങ് ടു ക്രിയേറ്റ് ഇംപാക്ട്"എന്ന തത്വസംഹിതയിലൂന്നി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ കാരുണ്യ പ്രവർത്തനങ്ങൾ താൽക്കാലികമായല്ല,മറിച്ച് ദീർഘകാലങ്ങളിലേക്ക് ദീർഘിപ്പിക്കുന്നതോടെ ആ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇവർ തെളിയിക്കുകയായിരുന്നു.

യഥാർത്ഥത്തിൽ ഷബാന മലയാളിയല്ല. കേരളത്തിന്റെ അതിർത്തി സംസ്ഥാനമായ കർണാടകയിലെ മംഗലാപുരത്താണ് ജനനം. മംഗലാപുരത്തെ സെന്റ് ആഗ്നസ് കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദവും തുടർന്ന് ദുബായിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽനിന്നും ഫാഷൻ ഡിസൈനിങ്ങിലും മർച്ചൻ ഡൈസിങ്ങിലും ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് പൊതുപ്രവർത്തനരംഗത്തേക്ക് കാൽവയ്ക്കുന്നത്. പരമ്പരാഗതമായുണ്ടായിരുന്നു സ്റ്റീൽ മിൽ രംഗത്തായിരുന്നു തുടക്കം.

പൊതുവേ പുരുഷ മേധാവിത്വം നിലനിൽക്കുന്ന ഈ രംഗത്ത് കഠിന പ്രയത്നത്തിലൂടെ വിജയിച്ചതോടെ ബിസിനസ് രംഗത്ത് ഷബാന വളരുകയായിരുന്നു .സംരംഭകത്വവും ജീവകാരുണ്യ പ്രവർത്തനങ്ങളും സമന്വയിപ്പിച്ച് ശ്രദ്ധേയമായ കരിയർ കെട്ടിപ്പടുത്ത ഷബാന ശതകോടികളുടെ ബിസിനസ് നടത്തുന്ന യു .എ .ഇ ആസ്ഥാനമായുള്ള കെ. ഇ. എഫ് .ഹോൾ ഡിങ്‌സിന്റെ സഹസ്ഥാപകയും വൈസ് ചെയർപേഴ്സണുമാണ്.

സമ്പത്തിന്റെ അളവ്,ബിസിനസിന്റെ വലിപ്പം, അല്ലെങ്കിൽ ഒരാൾ നേടുന്ന സ്ഥാനം എന്നിവ അടിസ്ഥാനമാക്കിയാണ് സമൂഹം പലപ്പോഴും വിജയം അളക്കുന്നത്.എന്നാൽ ഷബാനയെ സംബന്ധിച്ചിടത്തോളം ഒരാളുടെ വിജയം എന്നത് മറ്റുള്ളവർക്ക് എത്ര അവസരം സൃഷ്ടിക്കുന്നു എന്നതിനെ ആശ്രയിച്ചാണി രിക്കുന്നത് എന്നതാണ്.

സ്റ്റീൽമിൽ രംഗത്തെ പ്രവൃത്തിപരിചയവും അനുഭവങ്ങളും ഷബാനയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയായിരുന്നു.ഈ ചുവടുപിടിച്ചാണ് 1995ൽ അവർ സംരംഭക രംഗത്തേക്ക് ഇറങ്ങുന്നത്.സ്പെഷ്യാലിറ്റി, ആഡംബര ഉൽപ്പന്നങ്ങൾ എന്നിവയുടെ റീട്ടയിലർ എന്ന നിലയിലായിരുന്നു തുടക്കം. എട്ടു വർഷത്തോളം ഈ രംഗത്ത് തുടർന്ന ഷ ബാന പിന്നീട് തന്റെ ഭർത്താവ് ഫൈസൽ ഇ കൊട്ടികൊല്ലന്റെ യു.എ .ഇയിലെ എമിറേറ്റ്സ് ടെക്നോ കാസ്റ്റിംഗ്(ഇ ടി സി )ൽ ചേർന്നു. ഹ്യുമൻ റിസോഴ്സസ്,അഡ്മിനിസ്ട്രേറ്റീവ് ഓപ്പറേഷൻസ് എന്നിവയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടായിരുന്നു തുടക്കം.

അവിടെനിന്നാണ് കെ. ഇ .എഫ് ഹോൾഡിങ്സി ലേക്കുള്ള ചുവടുമാറ്റം. അടിസ്ഥാന സൗകര്യങ്ങൾ,ആരോഗ്യം,വിദ്യാഭ്യാസം,കൃഷി,ലോഹം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപരിച്ചു കിടക്കുന്ന കോടികളുടെ ബിസിനസ് സംരംഭമാണ് കെ. ഇ. എഫ് ഹോൾഡിങ്സ്. ഇതിന്റെ വൈസ് ചെയർപേഴ്സൺ ആയിരിക്കെയാണ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

ഒറ്റത്തവണയുള്ള കാരുണ്യ പ്രവർത്തനം എന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്തി ദീർഘകാലത്തേക്കുള്ളതും സുസ്ഥിരവുമായ ഇടപെടലുകൾ എന്ന നിലയിലായിരുന്നു ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിരുന്നത്. വിദ്യാഭ്യാസം മാത്രമല്ല, ആരോഗ്യ സംരക്ഷണം,കമ്മ്യൂണിറ്റി വികസനം, മാനുഷിക സഹായം, കല, സംസ്കാരം,പൈതൃകം തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലകളിലും ഫൗണ്ടേഷൻ സജീവമായുണ്ട്.

വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഊന്നl നൽകുന്നതിനും ഫൗണ്ടേഷൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അധ്യാപക പരിശീലനം, പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ,അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് ഈ മേഖലകളിൽ ഫൗണ്ടേഷൻ നടപ്പിലാക്കിയത്.അങ്ങനെയാണ് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്താകെ ചലനംസൃഷ്ടിച്ച നടക്കാവ് മാതൃക പിറവിയെടുക്കുന്നത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ ജീവകാരുണ്യ സംഘടനകളും പ്രാദേശിക സമൂഹങ്ങളും സഹകരിച്ച് പ്രവർത്തിച്ചാൽ എന്തെല്ലാം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് നടക്കാവ് മാതൃക കാട്ടിത്തരുകയായിരുന്നു. നടക്കാവ് മാതൃക പിന്തുടർന്ന് കേരളത്തിലെ ആയിരത്തോളം സ്കൂളുകൾ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.20ലക്ഷത്തിലധികം വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചു.

സംരംഭകത്വം, ശ്രീശാക്തീകരണം,ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലുള്ള ഷബാന ഫൈസലിന്റെ അനിതരസാധാരണ വൈഭവം ഒട്ടേറെ ബഹുമതികൾക്ക് അവരെ അർഹയാക്കി.സംരംഭകത്വത്തിലും ജീവകാരുണ്യത്തിലും മികവ് പുലർത്തുന്നവർക്കായുള്ള അമേരിക്കൻ ഇന്ത്യ ലീഡർഷിപ്പ് ഫൗണ്ടേഷൻ അവാർഡ്, ഫൈസൽ കൊട്ടിക്കൊല്ലൻ വുമൺ എംപവർമെന്റ് അവാർഡ്, എൻ ആർ ഐ വുമൺ എന്റർപ്രണർ അവാർഡ്, കൈരളി എക്സ്പ്രസ് ഐക്കൺ എന്നിവ എണ്ണിയാൽ ഒടുങ്ങാത്തതാണ് .

Tags

  • 'nadakkavu model'
  • shabana faizal

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ