കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനില്‍നിന്നടക്കം പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവായിരുന്ന സിമി റോസ് ബെല്‍ ജോണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സതീശന്‍, സഹോദരന്‍ വി.ഡി. അജയകുമാര്‍ എന്നിവരില്‍നിന്നു തനിക്കും സ്വത്തിനും ഭീഷണിയുണ്ടെന്ന് ആരോപിക്കുന്ന ഹര്‍ജിയാണു തള്ളിയത്. ആരോപണങ്ങള്‍ക്ക് അനുബന്ധമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരിക്കു കഴിഞ്ഞില്ലെന്നു വ്യക്‌തമാക്കിയാണ് ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. ഹര്‍ജി ഫയല്‍ ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയാണെന്നും വ്യക്‌തിപരമായ വിരോധത്തിന്റെ പേരിലാകാം ഹര്‍ജിയെന്നും കോടതി വിലയിരുത്തി. എറണാകുളം ജില്ലയിലെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളെ വി.ഡി. സതീശന്‍ അകാരണമായി പുറത്താക്കിയെന്നും ജീവനു ഭീഷണിയുണ്ടെന്നുമായിരുന്നു മുന്‍ പി.എസ്.സി. അംഗം കൂടിയായ സിമി റോസ് ബെല്‍ ജോണിന്റെ വാദം. തന്റെ മകന്‍ ന്യൂഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ സതീശനാണെന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തന്റെ സഹായിക്കുനേരേ ആക്രമണമുണ്ടായതും ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഭീഷണിയുള്ളതായി എറണാകുളം ടൗണ്‍ സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിമിയുടെ മകനുനേരേയുണ്ടായ ആക്രമണത്തില്‍ കേസുകളൊന്നും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. സഹായിക്കുനേരേയുണ്ടായ ആക്രമണത്തിനു കാരണം കുടുംബപ്രശ്‌നങ്ങളാണെന്നാണു പോലീസിന്റെ കണ്ടെത്തല്‍.

Comments