കൊല്ലം: കേരളം സന്ദര്‍ശിക്കാനെത്തിയ വിദേശി ദമ്പതികള്‍ക്ക് മഹാകവി കെ.സി. കേശവപിള്ളയുടെ പരവൂര്‍ പൊഴിക്കരയിലെ വീട്ടില്‍ വിവാഹ വാര്‍ഷികാഘോഷവും 'മിന്നുകെട്ടും!' അറ്റ്‌ലാന്റിക് തീരത്തെ മധ്യാഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍നിന്ന് എത്തിയ ഇയാന്‍ഗ് ബെന്‍ഗ് മാരി ക്ലെയറും മാത്തെലിന്‍ ക്രിസ്‌റ്റോഫെയുമാണ് അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്ത്യ (പ്രത്യേകിച്ച് കേരളം) സന്ദര്‍ശിക്കാനെത്തിയത്.
കേരളത്തിലെ സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ഇവരുടെ വരവ്. സന്ദര്‍ശനത്തിന്റെ ഭാഗമായി മഹാകവി കെ.സി. കേശവപിള്ളയുടെ പൊഴിക്കര കോതേത്ത് വീട്ടില്‍ അതിഥികളായെത്തിയ ദമ്പതികള്‍ക്ക് 40-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരാഗ്രഹം. കേരളീയ ആചാരപ്രകാരം ഒന്നുകൂടി വിവാഹം കഴിച്ചാലോ? ദമ്പതികള്‍ ഇതറിയിച്ചതോടെ ബന്ധുക്കള്‍ക്കും ആവേശമായി. അങ്ങനെ വിവാഹത്തിന് അരങ്ങൊരുങ്ങി.
തുടര്‍ന്ന് മനോഹരമായ കതിര്‍മണ്ഡപത്തില്‍വച്ച് ഹിന്ദു ആചാരപ്രകാരം ആഫ്രിക്കന്‍ ദമ്പതികള്‍ക്ക് വീണ്ടും മാംഗല്യം. കല്യാണപ്പുടവ കൈമാറി, താലിചാര്‍ത്തിയായിരുന്നു വിവാഹച്ചടങ്ങ്. ഇവരുടെ രണ്ടു പെണ്‍മക്കളും അവരിലൊരാളുടെ മകനും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.ബന്ധുക്കളില്‍ ഒരാളായ പപ്പാ ഡമാസിന്റെ എന്‍കോമ്പി വാദനവും കേരളത്തിന്റെ തിരുവാതിരയും ഇതോടനുബന്ധിച്ച് അരങ്ങേറി. ആഫ്രിക്കയുടെ നാടന്‍ പാരമ്പര്യ വാദ്യോപകരണമാണ് എന്‍കോമ്പി. ചടങ്ങിനുശേഷം ഓണസദ്യയും കഴിച്ചാണ് ദമ്പതികളും സുഹൃത്തുക്കളും മടങ്ങിയത്.
ഉണ്ണി വി.ജെ. നായര്‍

Comments