കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ തകർന്നൊലിച്ചുപോയ ബാങ്കിന്റെ സേഫിൽ നിന്ന് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നേപ്പാൾ പോലീസ് 29 പേരെ കസ്റ്റഡിയിൽ എടുത്തു. റസുവ ജില്ലയിലെ ഭോടെകോശി നദിയിൽ ഒലിച്ചുപോയ സേഫ് പിന്നീട് ധാഡിങ് ജില്ലയിലെ ത്രിശൂലി നദിക്കരയിലാണ് കണ്ടെത്തിയത്.
ആഗസ്റ്റ് 26-ന് ധാഡിങ് ജില്ലയിലെ ഗൽച്ചി ഗ്രാമപഞ്ചായത്തിലെ ബെൽഖുഖോലയിൽ നിന്നാണ് ഈ സേഫ് കണ്ടെത്തിയത്. ആഗസ്റ്റ് 28-ന് പോലീസിന് ലഭിച്ച വിവരമനുസരിച്ച്, പ്രദേശവാസികൾ ഈ സേഫ് തകർത്ത് അകത്തുണ്ടായിരുന്ന പണം കവരുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ 29 പേരെ കസ്റ്റഡിയിലെടുക്കുകയും ഇവരിൽ നിന്ന് 92,68,505 രൂപ പിടിച്ചെടുക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ളവർ 19നും 49നും ഇടയിൽ പ്രായമുള്ളവരാണ്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
മറ്റൊരു സംഭവത്തിൽ, പ്രളയത്തിൽ നദിയിലൂടെ ഒലിച്ചുപോയ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. നരയാണി നദിയിലൂടെ ഒഴുകിയെത്തിയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ കമ്മലുകൾ ഊരിയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. നേപ്പാളിലുണ്ടായ കനത്ത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എഴുന്നൂറിനോട് അടുക്കുന്നു. 2,426 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

Comments